Tuesday, January 6, 2026

പ്രണയം നിരസിച്ചതിന് യുവതിയെ കൊലപ്പെടുത്താൻ ശ്രമം ; പെട്രോളും ലൈറ്ററുമായി യുവാവ് പിടിയിൽ

കോഴിക്കോട് : പ്രണയം നിരസിച്ചത്തിന്റെ പേരിൽ യുവതിയെ കൊലപ്പെടുത്താനെത്തിയ യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം നടന്നത്. പെട്രോളും ലൈറ്ററുമായാണ് യുവാവ് യുവതിയുടെ വീട്ടിലെത്തിയത്. പാലേരി സ്വദേശി അരുൺജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലേക്ക് അരുൺജിത്ത് കയറി വരുന്നത് യുവതിയുടെ അമ്മ കാണ്ടിരുന്നു. ഉടൻ വാതിൽ അടച്ചതിനാൽ വീടിനകത്തേക്ക് കയറാനായില്ല. ഓടിയെത്തിയ നാട്ടുകാരാണ് യുവാവിനെ പോലീസിൽ ഏൽപ്പിച്ചത് .

ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ തമ്മിൽ പരിചയത്തിലാവുന്നത്. തുടർന്ന് പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നു. പ്രണയം നിരസിച്ചതോടെയാണ് യുവാവ് ആക്രമിക്കാൻ എത്തിയത്. മുമ്പും ഇതുപോലെ ഇയാൾ യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.

Related Articles

Latest Articles