Saturday, December 27, 2025

ക്ലിനിക്കിൽ അതിക്രമിച്ചു കയറി ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം ! പിടിയിലായ പ്രതി സൽദാൻ റിമാൻഡിൽ

കൊല്ലത്ത് ക്ലിനിക്കിൽ അതിക്രമിച്ചു കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. കുണ്ടയം സ്വദേശി സൽദാനാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം 6.45 ഓടെ പത്തനാപുരത്തെ ദന്തൽ ക്ലിനിക്കിലായിരുന്നു സംഭവം.ക്ലിനിക്കിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് ഇവിടെയെത്തിയ സൽദാൻ, ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

വായിൽ തുണി തിരികിയ ശേഷം കൈകൾ ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് ബന്ധിക്കാനും പ്രതി ശ്രമിച്ചു. കുതറി മാറിയ ഡോക്ടർ നിലവിളിച്ചുകൊണ്ട് ഓടിയതോടെയാണ് പീഡനശ്രമം പുറത്തായത്. പത്തനാപുരം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Latest Articles