Tuesday, December 16, 2025

രേഖകളില്ലാത്ത പണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; മലപ്പുറത്ത് സ്ത്രീയടക്കം മൂന്ന് പേർ പിടിയിൽ

മലപ്പുറം: കോയമ്പത്തൂരില്‍ നിന്നും വളാഞ്ചേരിയിലേക്ക് ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രേഖകളില്ലാത്ത പണം പിടികൂടി. സംഭവത്തിൽ സ്ത്രീയുള്‍പ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഇരുപത്തേഴര ലക്ഷം രൂപയാണ് ഇവരിൽ നിന്നും പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും വളാഞ്ചേരി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

വളാഞ്ചേരി വൈക്കത്തൂര്‍ താമസിക്കുന്ന ദത്ത സേട്ട് (54) മൂച്ചിക്കല്‍ കളപ്പാട്ടില്‍ നിസാര്‍ (36) എന്നിവരെയും ഒരു സ്ത്രീയെയുമാണ് വളാഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കരുത്തേടത്തും സംഘവും കഴിഞ്ഞ ദിവസം രാവിലെ കൊടുമുടിയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തിരൂര്‍ ഡി വൈ എസ് പി ബിജുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടത്തി പണം പിടികൂടിയത്. എസ് ഐ അസീസ്, എ എസ് ഐ അന്‍വര്‍, സി പി ഒ ദീപു, ഗിരീഷ്, സഫ്‌വാന്‍ എന്നിവരും പരിശോധനയില്‍ ഉണ്ടായിരുന്നു.

Related Articles

Latest Articles