പന്തളം: ചരിത്രപ്രസിദ്ധമായ പന്തളം കൊട്ടാരത്തിൽ മോഷണശ്രമം. കൈപ്പുഴ പുത്തൻ കോയിക്കൽ കൊട്ടാരത്തിൽ അതിക്രമിച്ചു കയറിയ പശ്ചിമ ബംഗാൾ സ്വദേശിയെ വീട്ടുകാരും നാട്ടുകാരും ചേർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു. ബംഗാൾ സ്വദേശിയായ സുധാകർ (46) ആണ് പന്തളം പോലീസിന്റെ കസ്റ്റഡിയിലായത്.
ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. കൊട്ടാരനിവാസിയായ ദീപാ വർമ്മയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. രാത്രി വീടിനുള്ളിൽ അസ്വാഭാവികമായ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ട ദീപാ വർമ്മ, ഉടൻ തന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. അപരിചിതനായ ഒരാൾ വീടിനുള്ളിൽ നിൽക്കുന്നത് കണ്ട് ഇവർ ബഹളം വെച്ചു.
ബഹളം കേട്ട് തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ബന്ധു ഓടിയെത്തുകയും പ്രതിയെ തടഞ്ഞുവെക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പന്തളം പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാൾ കൊട്ടാരത്തിലെത്തിയത് മോഷണ ലക്ഷ്യത്തോടെ തന്നെയാണെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…