തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം. ദേവിയെ കാപ്പുകെട്ടി കൂടിയിരുത്തുന്നതൊടെയാണ് പത്തു ദിവസം നീണ്ടുനിൽക്കുന്ന മഹോത്സവത്തിന് തുടക്കമാകുന്നത്. 25- നാണ് വിശ്വപ്രസിദ്ധമായ പൊങ്കാല. ഉത്സവത്തിനു മുന്നോടിയായി 15ന് ആരംഭിച്ച ശുദ്ധികലശം കഴിഞ്ഞ ദിവസം അവസാനിച്ചു. സംസ്ഥാനത്തിന്റെ നാനാഭാഗത്ത് നിന്നും ഭക്തജനങ്ങൾ അമ്മയുടെ തിരുസന്നിധിയിലേക്ക് എത്തിച്ചേരും.
അതിരാവിലെ തന്നെ ക്ഷേത്രത്തിൽ ഉഷ ശ്രീബലി പൂജകൾ നടന്നു. തുടർന്നാണ് കാപ്പുകെട്ടി കുടിയിരുത്തൽ ചടങ്ങുകൾ നടക്കുന്നത്. പഞ്ചലോഹത്തിൽ നിർമ്മിച്ച രണ്ട് കാപ്പുകളിൽ ഒന്ന് ദേവിയുടെ ഉടവാളിലും മറ്റൊന്ന് മേൽശാന്തിയുടെ കൈയിലും കെട്ടുന്നതാണ് കാപ്പുകെട്ടൽ ചടങ്ങ്. തുടർന്ന് പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയ ശേഷമാണ് മേൽശാന്തിയെ കാപ്പണിയിക്കുന്നത്. ഒമ്പതാം ദിവസം മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുനള്ളിക്കുന്ന ദേവി തിരിച്ചെത്തിയ ശേഷമാണ് ദേവിയുടെ ഉടവാളിൽ നിന്നും മേൽശാന്തിയുടെ കൈയിൽ നിന്നും കാപ്പഴിക്കുന്നത്.
25-ന് 10.30 നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. ഉച്ചകഴിഞ്ഞ് 2.30-ന് ഉച്ചപൂജയ്‌ക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും. 26-ന് രാത്രി 12.30-ന് നടക്കുന്ന കുരുതിതർപ്പണത്തോടുകൂടി മഹോത്സവം സമാപിക്കും. പൊങ്കാല ഉത്സവം തുടങ്ങി മൂന്നാം ദിനമാണ് കുത്തിയോട്ട വ്രതം ആരംഭിക്കുന്നത്. പൊങ്കാല ദിവസം ബാലികമാർക്കുള്ള നേർച്ചയായ താലപ്പൊലിയും നടക്കും.
ദില്ലി : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുശീൽ കുമാർ മോദി അന്തരിച്ചു. 72 വയസായിരുന്നു. അർബുദരോഗ…
മമ്മൂട്ടി നായകമായി അഭിനയിച്ച പുഴു എന്ന സിനിമയുടെ സംവിധായക റത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ് നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സാംസ്കാരിക…
കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് ഒടുവിൽ തടവറയിൽ നിന്ന് മോചനമൊരുങ്ങുന്നു. വുഹാനിൽ…
രാഹുൽ ഗാന്ധി വിവാഹിതനാകുന്നു ! പ്രഖ്യാപനം റായ്‌ബറേലിയിൽ #cpm #rahulgandhi #cpm #krama#mani
തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച
പ്രധാനമന്ത്രിയെ വെല്ലുവിളിച്ച രാഹുൽ ഗാന്ധിക്ക് യുവമോർച്ചയുടെ ചെക്ക് #narendramodi #rahulgandhi #bjp #congress #sandeepvachaspati