Wednesday, December 17, 2025

ആറ്റുകാൽ പൊങ്കാല വീടുകളിൽ മതിയെന്ന് സർക്കാർ; മാസങ്ങൾക്ക് മുന്നേ തുടങ്ങേണ്ട മുന്നൊരുക്കങ്ങൾ തുടങ്ങിയില്ല; പൊങ്കാലക്കെതിരെ ഗൂഡാലോചനയുണ്ടോ എന്ന് സംശയിക്കുന്നതായി കരമന അജിത്ത്

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ദേവീക്ഷേത്രത്തിലെ പൊങ്കാല ഈ വർഷവും പൊതു നിരത്തുകളിൽ അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ. വീടുകളിൽ പൊങ്കാലയിടണം. മുഖ്യമന്ത്രി അധ്യക്ഷനായി ഓൺലൈനായി ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. എന്നാൽ എല്ലാവർഷവും പൊങ്കാലയ്ക്ക് മാസങ്ങൾക്ക് മുന്നേ തുടങ്ങുന്ന നഗരസഭയുടെ മരാമത്ത് ജോലികൾ ഒന്നും ഈ വര്ഷം നടത്തിയിട്ടില്ല. ഉത്സവം തുടങ്ങാൻ ഇനി അഞ്ച് ദിവസങ്ങൾ മാത്രമാണുള്ളത്. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് പൊങ്കാല അനുവദിക്കാത്തതെന്നാണ് വിശദീകരണമെങ്കിലും മാസങ്ങൾക്ക് മുന്നേ നടക്കേണ്ട മരാമത്ത് പണികൾ പോലും നടക്കാത്തതിനാൽ പൊങ്കാലക്കെതിരെ ഗൂഡാലോചനയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് തിരുവനന്തപുരം നഗരസഭ നെടുങ്കാട് വാർഡ് കൗൺസിലറും ബിജെപി നേതാവുമായ കരമന അജിത്ത് പറഞ്ഞു.

ഉത്സവ മേഖലയായ 32 വാർഡുകളിലും റോഡ് നവീകരണം തെരുവ് വിലക്ക് മാറ്റൽ ഡ്രെയിനേജ് ജോലികൾ എന്നിവയെല്ലാം മുടങ്ങി. വീടുകളിൽ പൊങ്കാല നടക്കുകയും നിരവധി ഭക്തർ തലസ്ഥാനത്തേക്ക് വരുകയും ചെയ്യുന്ന സാഹചര്യത്തിൽ നഗരം ചീഞ്ഞ് നാറുകയാണ്. ആര്യാരാജേന്ദ്രൻ മേയർ ആയശേഷം ആറ്റുകാലിന്റെ കാര്യത്തിൽ സമ്പൂർണ്ണ അവഗണന തുടരുന്നു. മേയർ സ്ഥിതിഗതികൾ വിലയിരുത്താൻ ഒറ്റ തവണപോലും ക്ഷേത്രം സന്ദർശിച്ചില്ല. പൊങ്കാല വിഷയവുമായി ബന്ധപ്പെട്ട് തത്വമയി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ശ്രീ.കരമന അജിത്ത്.

Related Articles

Latest Articles