ദില്ലി: ബൈജൂസിന് വീണ്ടും തിരിച്ചടി. മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ രംഗത്തെ ടെക് സ്റ്റാര്‍പ്പ്അപ്പ് കമ്പനിയായ ബൈജൂസ് കൂടുതൽ പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ട്. ഓഡിറ്ററും ബോര്‍ഡ് അംഗങ്ങളും രാജിവച്ചതായാണ് വിവരം. 2022 മാര്‍ച്ചിലും 2021 മാര്‍ച്ചിലും അവസാനിച്ച സാമ്പത്തിക വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് രാജിയെന്ന് അംഗങ്ങൾ പറയുന്നു.
ഓഡിറ്റ് റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ഒരു ആശയവിനിമയവും ബൈജൂസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും അതിനാല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അന്തിമമാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാൽ പുതിയ ഓഡിറ്ററെ ബൈജൂസ് നിയമിച്ചിട്ടുണ്ട്. ബിഡിഒ (എംഎസ്കെഎ ആന്റ് അസോസിയേറ്റ്സ്) ആണ് പുതിയ ഓഡിറ്റര്‍. 2022 മുതല്‍ അഞ്ചുവര്‍ഷത്തെ ഓഡിറ്റ് ഇവര്‍ നിര്‍വഹിക്കുമെന്ന് ബൈജൂസ് അറിയിച്ചു.

