മെല്‍ബണ്‍: ബോക്സിംഗ് ഡേ ടെസ്റ്റില്‍ ന്യൂസിലന്ഡിനെതിരേ ഓസ്ട്രേലിയ ശക്തമായ നിലയില്‍. മൂന്നാം ദിനം കളിനിർത്തുമ്പോൾ ഓസീസ് രണ്ടാം ഇന്നിംഗ്സില്‍ 137/4 എന്ന നിലയിലാണ്. ആറ് വിക്കറ്റ് ശേഷിക്കേ 456 റണ്‍സിന്റെ കൂറ്റന്‍ ലീഡ് ഓസീസ് നേടിക്കഴിഞ്ഞു. മാത്യൂ വേഡ് (15), ട്രാവിസ് ഹെഡ് (12) എന്നിവരാണ് ക്രീസില്‍.
നേരത്തെ ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്സ് 148 റണ്‍സില്‍ അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റ് നേടിയ പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സാണ് കിവീസിനെ തകര്‍ത്തത്. ജയിംസ് പാറ്റിന്സണ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. 50 റണ്‍സ് നേടിയ ടോം ലാതമാണ് കിവീസ് നിരയിലെ ടോപ്പ് സ്കോറര്‍. ആറ് ബാറ്റ്സ്മാന്മാര് രണ്ടക്കം കാണാതെ മടങ്ങി.
44/2 എന്ന നിലയിലാണ് കിവീസ് മൂന്നാം ദിനം തുടങ്ങിയത്. ഇന്ന് 104 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന എട്ട് വിക്കറ്റുകള്‍ സന്ദര്‍ശകര്‍ക്ക് നഷ്ടാമായി. 319 റണ്‍സിന്റെ ആദ്യം ഇന്നിംഗ്സ് ലീഡ് നേടിയ ശേഷമാണ് ഓസീസ് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തുടങ്ങിയത്. ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് 467 റണ്‍സില്‍ അവസാനിച്ചിരുന്നു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…