International

2025-ഓടെ ചന്ദ്രനിൽ സസ്യങ്ങൾ വളർത്തണം; ദൗത്യവുമായി ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ

ഓസ്‌ട്രേലിയ: ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ വിപ്ലവകരമായ ഒരു പുതിയ ദൗത്യത്തിന് തുടക്കമിട്ടു. 2025 ഓടെ ചന്ദ്രനിൽ സസ്യങ്ങൾ വളർത്താനാണ് ശാസ്ത്രജ്ഞർ പദ്ധതിയിടുന്നത്. ഭാവിയിൽ ഒരു കോളനിക്ക് വഴിയൊരുക്കാൻ ഇത് സഹായിക്കുമെന്ന് അവർ പറഞ്ഞു.

സ്വകാര്യ ഇസ്രായേലി ചാന്ദ്ര ദൗത്യമായ ബെറെഷീറ്റ് 2 ബഹിരാകാശ പേടകം വഴി വിത്തുകൾ ചന്ദ്രനിൽ എത്തിക്കുമെന്ന് ക്വീൻസ്‌ലാന്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ജീവശാസ്ത്രജ്ഞനായ ബ്രെറ്റ് വില്യംസ് പറഞ്ഞു. ലാൻഡ് ചെയ്ത ശേഷം അവ സീൽ ചെയ്ത ചേമ്പറിനുള്ളിൽ നനയ്ക്കുകയും മുളയ്ക്കലിന്‍റെയും വളർച്ചയുടെയും ലക്ഷണങ്ങൾ നിരീക്ഷിക്കുകയും ചെയ്യും. വിഷമകരമായ സാഹചര്യങ്ങളെ അവ എത്ര നന്നായി നേരിടുന്നുവെന്നും അവ എത്ര വേഗത്തിൽ മുളയ്ക്കുന്നുവെന്നും അടിസ്ഥാനമാക്കിയാണ് സസ്യങ്ങളുടെ തിരഞ്ഞെടുപ്പ്, അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയൻ റിസറക്ഷൻ ഗ്രാസ് ആണ് ചന്ദ്രനിൽ നടാൻ ഏറ്റവും സാധ്യതയുള്ളത്. കാരണം ഏത് വിഷമകരമായ സാഹചര്യത്തിലും സ്വയം അതിജീവിക്കാനുള്ള കഴിവ് ഈ സസ്യത്തിനുണ്ട്. മാസങ്ങളോളം വെള്ളം കിട്ടിയില്ലെങ്കിലും അവ അതിജീവിക്കും. ഭക്ഷണം, മരുന്ന്, ഓക്സിജൻ ഉൽപാദനം എന്നിവയ്ക്കായി സസ്യങ്ങൾ വളർത്തുന്നതിനുള്ള ആദ്യപടിയാണ് ഈ പദ്ധതിയെന്നും ചന്ദ്രനിൽ മനുഷ്യജീവിതം സ്ഥാപിക്കുന്നതിൽ ഇത് നിർണായകമാണെന്നും ഗവേഷകർ പ്രസ്താവനയിൽ പറഞ്ഞു

B4 Admin

Recent Posts

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഭീകരാക്രമണ ശ്രമം. ക്രൂസ് മിസൈല്‍ ആകാശത്തുവെച്ച് തകര്‍ത്ത് സഖ്യസേന, നാലാം ടെര്‍മിനലില്‍ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…

6 hours ago

അഭിജീത് ദിപ്‌കെയ്ക്ക് കുടുംബവുമായി സംസാരിക്കാനുള്ള അനുമതി നിഷേധിച്ചെന്ന നാടകം പൊളിഞ്ഞു. മുത്തശ്ശിയുടെ നിര്യാണത്തെ തുടര്‍ന്ന് അഭിജീത് ദിപ്‌കെയ്ക്ക് വിമാന ടിക്കറ്റും ഫോണ്‍ കോളും ഉള്‍പ്പെടെയുള്ള എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്ന് ഡല്‍ഹി പൊലീസ്. വീഡിയോ പുറത്തുവിട്ടു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…

7 hours ago

മൊബൈല്‍ പവര്‍ ബാങ്ക് വില്ലനായി. യാത്രക്കാരുടെ സമയോചിതമായ ഇടപെടലില്‍ ഇന്‍ഡിഗോ വിമാനത്തിലുണ്ടായ വന്‍ തീപിടിത്തം ഒഴിവായത് ഇങ്ങനെ. ഇന്‍ഡിഗോ വിമാനം ഹൈദരാബാദില്‍ അടിയന്തരമായി ഇറക്കി

ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…

7 hours ago

സിമന്റ് ചാക്കുകളില്‍ വിരിഞ്ഞ ആകാശക്കാഴ്ച. 15,000 സിമന്റ് ബാഗുകള്‍ കൊണ്ട് 70 അടിയുള്ള മാ ദുര്‍ഗ്ഗാ രൂപമൊരുക്കി അദാനി സിമന്റ്. നവരാത്രി ആഘോഷങ്ങളില്‍ വേറിട്ട അദ്ഭുത കാഴ്ച

നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…

7 hours ago