അഹമ്മദാബാദ് : ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യയ്ക്ക് ആധികാരിക വിജയം. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു. . ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ട് 214 ന് ഓൾഔട്ടായി.
ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ടും ബെന്‍ ഡക്കറ്റും വെടിക്കെട്ടോടെയാണ് ഇന്നിങ്‌സ് ആരംഭിച്ചത്. ടീം ആറോവറില്‍ 60-റണ്‍സിലെത്തി. 22 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ബെൻ ഡക്കറ്റ് മടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ പതനം ആരംഭിച്ചു. പിന്നാലെ ഫിലിപ് സാള്‍ട്ടിനെയും(23) പുറത്താക്കി അര്‍ഷ്ദീപ് സിങ് പുറത്താക്കി. ടോം ബാന്റൺ(38), ജോ റൂട്ട് (24),ഹാരി ബ്രൂക്ക്(19) എന്നിവർ ചെറുത്ത് നിൽപ്പിന് ശ്രമിച്ചെങ്കിലും മറ്റുള്ളവർ നിറം മങ്ങി. ഗസ് ആറ്റ്ക്കിൻസൺ(38) മാത്രമാണ് അൽപ്പമെങ്കിലും പൊരുതിയത്. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, അക്ഷര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.
നേരത്തേ ഇന്ത്യ നിശ്ചിത 50-ഓവറില്‍ ഇന്ത്യ 356 റണ്‍സിന് പുറത്തായിരുന്നു. ഗില്ലിന്റെ സെഞ്ചുറിയും കോലി, ശ്രേയസ് അയ്യര് എന്നിവരുടെ അർധസെഞ്ചുറികളുമാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

