salman-rushdi
ന്യൂയോർക്ക്; പൊതു പരിപാടിക്ക് സംസാരിക്കുന്നതിനിടയിൽ എഴുത്തുകാരന് സല്മാന് റുഷ്ദിയെ ഗുരുതരമായി കുത്തി പരുക്കേല്‍പ്പിച്ച പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ഇപ്പോഴും ആശുപത്രിയില്‍ തുടരുന്ന റുഷ്ദിയുടെ ആരോഗ്യനിലയില്‍ നേരിയ രീതിയിൽ പുരോഗതിയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
റുഷ്ദിക്ക് മികച്ച പരിചരണമാണ് നല്‍കുന്നതെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോക്കല്‍ പറഞ്ഞു. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി റുഷ്ദിയെ കഴുത്തില്‍ കുത്തിവീഴ്ത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂജഴ്സിയില്‍ നിന്നുള്ള ഹാദി മറ്റാര് (24) ആണു പിടിയിലായതെന്ന് ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു. ആക്രമണത്തിന് കാരണമെന്താണെന്ന് ഇതുവരെയും വ്യക്തമല്ല.
സ്റ്റേറ്റ് പോലീസ് ജെയിംസ്ടൗണില്‍ നിന്ന് മറ്റാറിനെ ചൗതൗക്വാ കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഇയാളുടെ മാതാവിനെയും കോടതിയില്‍ ഹാജരാക്കി. മറ്റാറിനെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. എന്നാല്‍ ഇയാള്‍ കോടതിയില്‍ തനിക്കെതിരായ കുറ്റങ്ങള്‍ നിഷേധിക്കുകയായിരുന്നു. പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…
പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന്റെ നാമങ്ങൾ…
യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…
ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്ഡെയിൽ റേസ്കോഴ്സിൽ…
എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അടിയന്തരമായി പുതിയ വൈദ്യുതി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർകട്ട് ഒഴിവാക്കാനാകില്ലെന്നുമുള്ള മുന്നറിയിപ്പുകൾക്കിടെ പുതിയ വഴിത്തിരിവ്. അടുത്ത…