Kerala

ഓട്ടം വിളിച്ചു, ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ഓട്ടോറിക്ഷ കത്തിച്ചു; കാഞ്ഞിരപ്പളളി സ്വദേശി പിടിയിൽ

കോട്ടയം: ഓട്ടം വിളിച്ച ഓട്ടോറിക്ഷ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ കത്തിച്ചു (Auto Rickshaw Burned). സംഭവത്തിൽ കാഞ്ഞിരപ്പളളി സ്വദേശി പിടിയിൽ. കോട്ടയം മെഡിക്കൽ കോളജിന് സമീപം മുടിയൂർക്കര മെൻസ് ഹോസ്റ്റലിന് സമീപത്ത് വച്ചാണ് സംഭവം നടന്നത്.

അതേസമയം സംഭവത്തിൽ ഓട്ടോ ഡ്രൈവർ പൈക സ്വദേശി അഖിലിന് സാരമായി പരിക്കേറ്റു.
പൈകയിൽ നിന്നാണ് ഓട്ടം വിളിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലുളള ഭാര്യയെ കാണാൻ പോകണമെന്ന് പറഞ്ഞായിരുന്നു യാത്ര. എന്നാൽ മുടിയൂർക്കര ജംഗ്ഷനിലെത്തിയപ്പോൾ ഹോസ്റ്റലിന് സമീപമുളള എ ടൈപ്പ് ക്വാർട്ടേഴ്‌സ് റോഡിലേക്ക് വണ്ടി വിടാൻ ആവശ്യപ്പെട്ടു.

ഇവിടെ ആളൊഴിഞ്ഞ ഭാഗത്ത് എത്തിയതോടെ പെട്ടെന്ന് അഖിലിന്റെ കഴുത്തിൽ പിടിമുറുക്കിയ യുവാവ് അക്രമത്തിന് തുനിയുകയായിരുന്നു. കൈ തട്ടിമാറ്റി പുറത്തിറങ്ങി ഓടിയ അഖിൽ തൊട്ടടുത്ത കടയിലെത്തി വിവരം പറഞ്ഞു. പോലീസിലും അറിയിച്ചു. ഇതിനിടെ യുവാവ് ഓട്ടോറിക്ഷ കത്തിക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും ഇയാൾക്ക് പൊളളലേറ്റിരുന്നതിനാൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഇതിനുപിന്നിലെ കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.

B4 Admin

Recent Posts

ഫോൺ കോൾ എടുക്കാത്തതിന് ക്രൂരത. ഭാര്യയെ കൊന്ന് മുഖത്ത് തിളച്ച എണ്ണയൊഴിച്ചു, ആത്മഹത്യയെന്ന് വരുത്താൻ ശ്രമം. ഭർത്താവ് പിടിയിൽ

ബംഗളൂരു: ഫോണ്‍ വിളിച്ചിട്ട് എടുത്തില്ലെന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാന്‍ മുഖത്ത് തിളച്ച എണ്ണയൊഴിച്ച…

4 hours ago

ഡിസിപ്ലിനറി നടപടി എടുത്തില്ലെന്ന് അധികൃതര്‍. സസ്പെന്‍ഷന്‍ ഭീഷണിയെന്ന് സഹപാഠികള്‍. ഐ.ഐ.ടി വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു

മുംബൈ : പരീക്ഷയ്ക്കിടെ ChatGPT ഉപയോഗിച്ച് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചതിന് പിടിയിലായ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ…

5 hours ago

പുരാതന കാശിയില്‍ നിന്ന് ആധുനിക ഗതാഗതത്തിലേക്ക്. മോദി സര്‍ക്കാരിന്റെ വരുണ എലിവേറ്റഡ് കോറിഡോര്‍ വാരണാസിയെ എങ്ങനെ മാറ്റും ?

മൂന്ന് സഹസ്രാബ്ദങ്ങളിലധികമായി രാജവംശങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും പണ്ഡിതന്മാര്‍ക്കും സാക്ഷ്യം വഹിച്ച ശിവന്റെ നിത്യനഗരമായ കാശി (വാരണാസി) വീണ്ടും ഒരു ചരിത്രപരമായ മാറ്റത്തിന്…

6 hours ago

പശുവിന്‍ പാല്‍ കൊഴുപ്പില്ല. പകരം MG-90ഉം അസറ്റിക് ആസിഡും. തിരുപ്പതി ലഡ്ഡു തട്ടിപ്പിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസിദ്ധമായ ലഡ്ഡു പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിച്ച നെയ്യില്‍ മായം കലര്‍ത്തിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ED)…

8 hours ago

തച്ചങ്കരിയെന്നാല്‍ അഴിമതിയുടെ പര്യായം. ഞങ്ങളുടെ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കി. തച്ചങ്കരിക്കെതിരെയുള്ള നിയമപോരാട്ടത്തിന്റെ വിവരങ്ങളുമായി ബോബി കുരുവിള

സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…

2 days ago

തിരുവനന്തപുരം മൃഗശാല മാറ്റാന്‍ നീക്കം. നഗരമധ്യത്തില്‍ നിന്ന് കാട്ടിലേക്ക്. ചര്‍ച്ച കൊഴുക്കുന്നു, പിന്തുണയുമായി മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…

2 days ago