തിരുവനന്തപുരം: പാറശാലയിൽ ഗുണ്ടാ ആക്രമണം. ഓട്ടോക്കൂലി സംബന്ധിച്ച തർക്കത്തിൽ ഒരു സംഘം അക്രമികള്‍ ഓട്ടോ തല്ലിത്തകർത്തു. കൊറ്റാമം സ്വദേശി സന്തോഷിന്റെ ഓട്ടോയാണ് അക്രമികള്‍ തല്ലിത്തകർത്തത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിലായി. കൊറ്റാമം സ്വദേശികളായ അജയൻ, മനു എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലായത്.സന്തോഷ് എന്ന വ്യക്തിയുടെ ഓട്ടോയാണ് തല്ലിത്തകർത്തത്. പ്രതികൾ ഇരുവരും സന്തോഷിന്റെ ഓട്ടോയിൽ അല്പദൂരം സഞ്ചരിച്ചിരുന്നു.
തുടർന്ന്, സന്തോഷ് 30 രൂപ ഓട്ടോ കൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഈ കൂലി അധികമാണെന്ന് പറഞ്ഞാണ് തർക്കമുണ്ടായത്. പിന്നീട്, മറ്റൊരു സംഘം ആളുകളുമായി അജയനും മനുവും എത്തുകയും ഓട്ടോ അടിച്ച് തകര്‍ക്കുകയും ചെയ്തു. അതേസമയം സംഭവം കണ്ടവർ പാറശാല പോലീസിൽ വിവരമറിയിക്കുകയും പോലീസ് എത്തി അജയനേയും മനുവിനേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…