avalanche-hits-uttarkhand
ഉത്തരാഖണ്ഡ് : ഹിമപാതത്തെ തുടർന്ന് ദ്രൗപതി ദണ്ഡ കൊടുമുടിയിൽ നിരവധി പർവ്വതാരോഹകർ കുടുങ്ങുക്കിടക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. 20ൽ അധികം പേർ കുടുങ്ങി കിടക്കുന്നുവെന്ന് ഭയപ്പെടുന്നതായി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു. സെപ്റ്റംബർ 23നാണ് സംഘം ഉത്തരകാശിയിൽ നിന്ന് മലകയറ്റത്തിനായി പുറപ്പെട്ടത്.
ഉത്തരകാശിയിലെ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിംഗിൽ നിന്നുള്ള 40 പേരടങ്ങുന്ന ട്രക്കിംഗ് ഗ്രൂപ്പിൽ നിന്നുള്ളവരാണ് കുടുങ്ങിക്കിടക്കുന്നത്. കൂടാതെ പർവതാരോഹകരും 15 ഓളം പരിശീലകരും ഉൾപ്പെടുന്നു. ആദ്യ ഘട്ടത്തിൽ എട്ട് പേരെ രക്ഷപെടുത്തിയതായി ഡിജിപി അറിയിച്ചു.
സംസ്ഥാന ദുരന്ത നിവാരണ സേനയും ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. ദ്രൗപതി ദണ്ഡ-2 പർവതശിഖരത്തിലെ ഹിമപാതത്തിൽ കുടുങ്ങിയ ട്രെയിനികളെ എത്രയും വേഗം രക്ഷപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജില്ലാ ഭരണകൂടം, എൻഡിആർഎഫ്, എസ്ഡിആർഎഫ്, ആർമി, ഐടിബിപി ഉദ്യോഗസ്ഥർ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണ്.
‘സൈന്യത്തിന്റെ സഹായത്തോടെ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ താൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിൽ നിന്ന് സാധ്യമായ എല്ലാ സഹായവും അദ്ദേഹം ഉറപ്പ് നൽകി. വ്യോമസേനയെ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചു. എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്’ ധാമി ട്വീറ്റ് ചെയ്തു.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…