Monday, May 20, 2024
spot_img

പത്താമത് ചട്ടമ്പിസ്വാമി – ശ്രീനാരായണഗുരു പ്രഥമസംഗമ സ്മൃതി പുരസ്കാരം ആചാര്യശ്രീ കെ. ആർ മനോജിന്; അണിയൂർ ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിച്ചു

ചെമ്പഴന്തി: പത്താമത് ചട്ടമ്പിസ്വാമി – ശ്രീനാരായണഗുരു പ്രഥമസംഗമ സ്മൃതി പുരസ്കാരം ആചാര്യശ്രീ കെ. ആർ മനോജിന്. അണിയൂർ ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച്ച നടന്ന അദ്ധ്യാത്മിക സമ്മേളനത്തിലാണ് സ്വാമി ബോധിതീർത്ഥ ആചാര്യശ്രീ കെ. ആർ. മനോജിന് പുരസ്‌കാരം സമ്മാനിച്ചത്. ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമാണ് കെ ആർ മനോജ്.

പൂർണകുംഭത്തോടെയും താലപ്പൊലിയുടെ അകമ്പടിയോടെയും അതിഥികളെ ക്ഷേത്രഭാരവാഹികൾ സ്വീകരിച്ചു. ചട്ടമ്പിസ്വാമി – ശ്രീനാരായണ ഗുരു പ്രഥമ സമാഗമ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം സമ്മേളനം സമാരംഭിച്ചു. കുമാരി മാളവികയുടെ ഈശ്വരപ്രാർത്ഥനയോടെ തുടങ്ങിയ അദ്ധ്യാത്മിക സമ്മേളനത്തിൻ്റെ ഉദ്ഘാടനം ബോധിതീർത്ഥ സ്വാമികൾ (സെക്രട്ടറി, കുന്നുംപാറ ക്ഷേത്രം, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മെംബർ) നിർവ്വഹിച്ചു, അനുഗ്രഹ പ്രഭാഷണവും നടത്തി. “ആറുതരം ബ്രെയിൻവാഷിംഗുകളിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ പരിശ്രമിക്കുന്ന ആദ്ധ്യാത്മിക പ്രസ്ഥാനമാണ് ആർഷവിദ്യാസമാജമെന്ന് കെ ആർ മനോജ് അഭിപ്രായപ്പെട്ടു. ചെമ്പഴന്തി വാർഡ് കൗൺസിലർ ചെമ്പഴന്തി ഉദയൻ ആശംസകൾ അറിയിച്ചു.

ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ആർ. ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ. ക്ഷേത്ര ഉപദേശകസമിതി വൈസ് പ്രസിഡണ്ട് അഡ്വ.അജിത് അണിയൂർ സ്വാഗതവും ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി കെ. വിജീവ് കൃതജ്ഞതയും പറഞ്ഞു.

Related Articles

Latest Articles