എല്ജിബിടി കമ്മ്യൂണിറ്റിയില് ഉള്ള ജീവനക്കാര്ക്കും ഉപയോക്താക്കള്ക്കുമായി കം ആസ് യു ആര് നയം പ്രഖ്യാപിച്ച് ആക്സിസ് ബാങ്ക്. കാലത്തിനൊത്ത് നടന്നു തുടങ്ങാനാണ് ബാങ്കിന്റെ തീരുമാനം. എല്ജിബിടി കമ്മ്യൂണിറ്റിയില് ഉള്ള ജീവനക്കാരെയും ഉപയോക്താക്കളെയും പരിഗണിച്ചുകൊണ്ട് അവരുടെ അടിസ്ഥാന ആവശ്യങ്ങള് അംഗീകരിച്ചു നല്കാനാണ് ബാങ്കിന്റെ തീരുമാനം.ലിംഗഭേദം,വൈവാഹിക സ്ഥിതി എന്നിവ പരിഗണിക്കാതെ ജീവനക്കാര്ക്ക് പങ്കാളികളെ മെഡിക്ലെയിം ആനുകൂല്യങ്ങള്ക്ക് നിര്ദേശിക്കാം. ജെന്റര് അടിസ്ഥാനത്തില് തന്നെ ജീവനക്കാര്ക്ക് വസ്ത്രം ധരിക്കാം.
എല്ജിബിടിക്യൂ കമ്യൂണിറ്റിയില് ഉള്ള ജീവനക്കാര്ക്ക് അവരുടെ സൗകര്യത്തിനും തെരഞ്ഞെടുപ്പിനും അനുസരിച്ചുള്ള റെസ്റ്റ്റൂം ഉപയോഗിക്കുവാനും സാധിക്കും. രാജ്യത്തെ ബാങ്കിന്റെ എല്ലാ പ്രധാന ഓഫീസുകളിലും എല്ലാ ലിംഗത്തിലുമുള്ള വ്യക്തികള്ക്കായി ടോയ്ലറ്റ് സൗകര്യങ്ങള് തയ്യാറാക്കിയെന്നും ബാങ്ക് പറഞ്ഞു.
എല്ലാ ഉപയോക്താക്കള്ക്കും തുല്യതയോടെയുള്ള സേവനം ഉറപ്പാക്കുവാന് ആക്സിസ് ബാങ്കിന്റെ പുതിയ നീക്കങ്ങള്ക്ക് സാധിക്കും. ഉപയോക്താക്കള്ക്ക് സേവിങ്സ്,ടേം ഡപ്പോസിറ്റ് അക്കൗണ്ടുകളിലെ പേരിന് മുമ്പായി ‘എംഎക്സ്’ എന്ന് രേഖപ്പെടുത്താം. അതേ ജെന്ററിലുള്ള പങ്കാളികളുമായി ചേര്ന്ന് ജോയിന്റ് എസ്ബി,ടേം ഡപ്പോസിറ്റ് അക്കൗണ്ടുകള് ആരംഭിക്കാനും ഒരേ ജെന്ററിലുള്ള പങ്കാളിയെ നോമിനിയായി നിശ്ചയിക്കാനും സാധിക്കും.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…