Monday, May 20, 2024
spot_img

എല്‍ജിബിടി കമ്മ്യൂണിറ്റിയിലുള്ളവര്‍ക്ക് ‘കം ആസ് യു ആര്‍’നയവുമായി ആക്‌സിസ് ബാങ്ക്

എല്‍ജിബിടി കമ്മ്യൂണിറ്റിയില്‍ ഉള്ള ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കുമായി കം ആസ് യു ആര്‍ നയം പ്രഖ്യാപിച്ച് ആക്‌സിസ് ബാങ്ക്. കാലത്തിനൊത്ത് നടന്നു തുടങ്ങാനാണ് ബാങ്കിന്റെ തീരുമാനം. എല്‍ജിബിടി കമ്മ്യൂണിറ്റിയില്‍ ഉള്ള ജീവനക്കാരെയും ഉപയോക്താക്കളെയും പരിഗണിച്ചുകൊണ്ട് അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ അംഗീകരിച്ചു നല്‍കാനാണ് ബാങ്കിന്റെ തീരുമാനം.ലിംഗഭേദം,വൈവാഹിക സ്ഥിതി എന്നിവ പരിഗണിക്കാതെ ജീവനക്കാര്‍ക്ക് പങ്കാളികളെ മെഡിക്ലെയിം ആനുകൂല്യങ്ങള്‍ക്ക് നിര്‍ദേശിക്കാം. ജെന്റര്‍ അടിസ്ഥാനത്തില്‍ തന്നെ ജീവനക്കാര്‍ക്ക് വസ്ത്രം ധരിക്കാം.

എല്‍ജിബിടിക്യൂ കമ്യൂണിറ്റിയില്‍ ഉള്ള ജീവനക്കാര്‍ക്ക് അവരുടെ സൗകര്യത്തിനും തെരഞ്ഞെടുപ്പിനും അനുസരിച്ചുള്ള റെസ്റ്റ്റൂം ഉപയോഗിക്കുവാനും സാധിക്കും. രാജ്യത്തെ ബാങ്കിന്റെ എല്ലാ പ്രധാന ഓഫീസുകളിലും എല്ലാ ലിംഗത്തിലുമുള്ള വ്യക്തികള്‍ക്കായി ടോയ്ലറ്റ് സൗകര്യങ്ങള്‍ തയ്യാറാക്കിയെന്നും ബാങ്ക് പറഞ്ഞു.

എല്ലാ ഉപയോക്താക്കള്‍ക്കും തുല്യതയോടെയുള്ള സേവനം ഉറപ്പാക്കുവാന്‍ ആക്സിസ് ബാങ്കിന്റെ പുതിയ നീക്കങ്ങള്‍ക്ക് സാധിക്കും. ഉപയോക്താക്കള്‍ക്ക് സേവിങ്‌സ്,ടേം ഡപ്പോസിറ്റ് അക്കൗണ്ടുകളിലെ പേരിന് മുമ്പായി ‘എംഎക്‌സ്’ എന്ന് രേഖപ്പെടുത്താം. അതേ ജെന്ററിലുള്ള പങ്കാളികളുമായി ചേര്‍ന്ന് ജോയിന്റ് എസ്ബി,ടേം ഡപ്പോസിറ്റ് അക്കൗണ്ടുകള്‍ ആരംഭിക്കാനും ഒരേ ജെന്ററിലുള്ള പങ്കാളിയെ നോമിനിയായി നിശ്ചയിക്കാനും സാധിക്കും.

Related Articles

Latest Articles