Friday, January 2, 2026

ആക്‌സിസ് ബാങ്ക് അമ്പതിലേറെ മാനേജര്‍മാരെ പിരിച്ചു വിട്ടു

മുംബൈ: പ്രവര്‍ത്തനം അടിമുടി മാറ്റുന്നതിന്റെ ഭാഗമായി ആക്‌സിസ് ബാങ്ക് അമ്പതിലേറെ മാനേജര്‍മാരെ പിരിച്ചു വിട്ടു. കോര്‍പ്പറേറ്റ് ബാങ്കിങ്, റീട്ടെയില്‍ ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന മിഡ് ലെവല്‍ മാനേജര്‍മാരെയാണ് പിരിച്ചുവിട്ടത്.

ബാങ്കിന്റെ പ്രവര്‍ത്തന ഘടന മാറ്റുന്നതോടൊപ്പം ചെലവുചുരുക്കലും പിരിച്ചുവിടലിന്റെ ഭാഗമാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ബാങ്കില്‍ പുതിയ സിഇഒ അധികാരമേറ്റശേഷമാണ് ഘടനാപരമായ മാറ്റങ്ങള്‍. ഉത്പാദന ക്ഷമതയും പ്രവര്‍ത്തന ക്ഷമതയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്ന് ബാങ്ക് പ്രതികരിച്ചു.

കഴിഞ്ഞ ജനുവരിയിലാണ് പുതിയ സിഇഒ ആയി അമിതാഭ് ചൗധരി ചാര്‍ജെടുത്തത്. നഷ്ടസാധ്യത കുറച്ച്‌ മികച്ച വളര്‍ച്ച നേടുകയെന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

Related Articles

Latest Articles