Wednesday, May 15, 2024
spot_img

അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി; അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രോ​ട് വി​ട്ടു​വീ​ഴ്ച വേ​ണ്ടെ​ന്ന്​ ഗ​താ​ഗ​ത വ​കു​പ്പ്

കു​വൈ​ത്ത്​ : രാജ്യത്തെ വാ​ഹ​ന​ങ്ങ​ളി​ല്‍ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ട്രാ​ഫി​ക് പൊ​ലീ​സു​കാ​ര്‍​ക്ക് നി​ര്‍​ദേ​ശം. ജ​ന​ജീവിതത്തിന് ഭീ​ഷ​ണി​യാ​കും വി​ധം അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രോ​ട് വി​ട്ടു​വീ​ഴ്ച വേ​ണ്ടെ​ന്ന്​ ഗ​താ​ഗ​ത വ​കു​പ്പ് മേ​ധാ​വി മേ​ജ​ര്‍ ജ​ന​റ​ല്‍ ജ​മാ​ല്‍ അ​ല്‍ സാ​യി​ഗ് നി​ര്‍​ദേ​ശി​ച്ചു.

തി​ര​ക്കേ​റി​യ നി​ര​ത്തു​ക​ളി​ല്‍ പോ​ലും വാ​ഹ​നം ക​റ​ക്കി ഭീ​തി​പ​ര​ത്തു​ന്ന പ്ര​വ​ണ​ത വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ​താ​ഗ​ത വ​കു​പ്പ്​ മേ​ധാ​വി​യു​ടെ ഇ​ട​പെ​ട​ല്‍. വാ​ഹ​നം ക​റ​ക്കു​ന്ന വി​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ല​പ്പോ​ഴും വൈ​റ​ല്‍ ആ​കാ​റു​മു​ണ്ട്. ഇ​ത്ത​രം വി​ഡി​യോ ക്ലി​പ്പു​ക​ള്‍ പ​രി​ശോ​ധി​ച്ച്‌ കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്നും മേ​ജ​ര്‍ ജ​ന​റ​ല്‍ ജ​മാ​ല്‍ സാ​യി​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

Related Articles

Latest Articles