അയോദ്ധ്യാ വിധിയില്‍ പ്രതീക്ഷയര്‍പ്പിച്ച് അയ്യപ്പഭക്തര്‍…
ചരിത്രപരമായ അയോദ്ധ്യ വിധി കഴിഞ്ഞ ദിവസമാണ് വന്നത്. വിധി പ്രസ്താവത്തിൽ കോടതി പറഞ്ഞത് വിശ്വാസത്തിനാണ് പ്രാധാന്യം നൽകുന്നത് എന്നാണ്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി വരാനിരിക്കെ അയോദ്ധ്യ വിധിയിൽ സുപ്രീം കോടതി ഉൾച്ചേർത്ത ആ ഒരു വാചകത്തിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് അയ്യപ്പ ഭക്തർ.

