Saturday, May 4, 2024
spot_img

അമ്മയ്ക്ക് പിറന്നാൾ സമ്മാനമൊരുക്കി കോഴിക്കോട് അയുദ്ധ്

കോഴിക്കോട്: മാതാ അമൃതാനന്ദമയി ദേവിയുടെ 67 മത് ജന്മദിനത്തോടനുബന്ധിച്ച് കോഴിക്കോട് അമൃതാ യുവധർമ്മധാരയുടെ (അയുദ്ധ്) നേതൃത്വത്തിൽ പരിസര ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശുചീകരണ യജ്ഞത്തിന്റെ ആദ്യ ഘട്ടമായി രാമാനാട്ടുകരയിലെ കാട് പിടിച്ച് നശിച്ച് കൊണ്ടിരുന്ന നെഹ്റു പാർക്ക് അയുദ്ധ് പ്രവർത്തകർ വൃത്തിയാക്കി. പ്രകൃതി സംരക്ഷണത്തെ കുറിച്ചും പരിസരശുചീകരണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള അമ്മയുടെ വാക്കുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുകൊണ്ട് നിരവധി അയുദ്ധ് പ്രവർത്തകർ ശുചീകരണ യജ്ഞത്തിൽ ഒത്തുചേർന്നു.

ശുചീകരണത്തിനുള്ള അനുമതി അധികൃതരിൽ നിന്ന് വാങ്ങിയ ശേഷം എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് പ്രവർത്തകർ ശുചീകരണത്തിന് മുന്നിട്ടിറങ്ങിയത്. കാലങ്ങളായി ഉപയോഗശൂന്യമായി കിടന്ന പാർക്കാണ് ഇപ്പോൾ അയുദ്ധ് പ്രവർത്തകരുടെ നേതൃത്വത്തിൽ വീണ്ടും പൊതു സമൂഹത്തിന് ഉപയോഗപ്രദമാക്കി മാറ്റിയത്. കോഴിക്കോട് അയുദ്ധ് കോർഡിനേറ്റർമാരായ പുഷ്പരാജ്, പ്രസൂൺ എന്നിവർ നേതൃത്വത്തിലാണ് ശുചീകരണ യജ്‌ഞം നടന്നത്.

വീഡിയോ കാണാം

Related Articles

Latest Articles