അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യം
അമേരിക്കയിലെ സതേൺ കാലിഫോർണിയയിലുള്ള എഡ്വേർഡ്സ് വ്യോമസേനാ താവളത്തിൽ ബി-52 സ്ട്രാറ്റോഫോർട്രെസ് ബോംബർ വിമാനം തകർന്നു വീണു എട്ട് പേർ മരിച്ചു. പതിവ് പരിശീലന പറക്കലിനായി റൺവേയിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ വിമാനം തകരുകയും തീപിടിക്കുകയുമായിരുന്നു. മരണപ്പെട്ടവരിൽ വ്യോമസേനാ ഉദ്യോഗസ്ഥരും സർക്കാർ ജീവനക്കാരും വിമാന നിർമ്മാണ കമ്പനിയായ ബോയിംഗിലെ രണ്ട് ജീവനക്കാരും ഉൾപ്പെടുന്നു.
പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 11:20 ഓടെയായിരുന്നു അപകടം. വിമാനം തകർന്നയുടൻ കറുത്ത പുക അന്തരീക്ഷത്തിലേക്ക് ഉയർന്നത് നാഴികകൾ അകലെ നിന്നുപോലും ദൃശ്യമായിരുന്നു. അപകടം പൂർണ്ണമായും വ്യോമസേനാ താവളത്തിന്റെ റൺവേ പരിധിക്കുള്ളിൽ തന്നെയാണ് ഉണ്ടായതെന്നും ദുരന്തത്തിൽ ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്നും ബേസ് ഡെപ്യൂട്ടി കമാൻഡർ കേണൽ ജെയിംസ് ഹെയ്സ് സ്ഥിരീകരിച്ചു. വിമാനത്തിന്റെ റഡാർ നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട പരീക്ഷണ ദൗത്യത്തിലായിരുന്നു ഈ വിമാനം. അപകടത്തെത്തുടർന്ന് വ്യോമസേനാ താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയും മറ്റ് വിമാനങ്ങൾ തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഥമിക അന്വേഷണ റിപ്പോർട്ട് 30 ദിവസത്തിനകം ലഭ്യമാകുമെങ്കിലും പൂർണ്ണമായ അന്വേഷണത്തിന് ആറ് മാസത്തിലധികം സമയമെടുത്തേക്കുമെന്നാണ് വിവരം.
പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ഇറാനുമായുള്ള സൈനിക നീക്കങ്ങളിൽ ഉൾപ്പെടെ യുഎസ് സൈന്യം ഉപയോഗിക്കുന്ന അത്യാധുനിക ദീർഘദൂര തന്ത്രപ്രധാന ബോംബർ വിമാനമാണ് ബി-52. ഒരേസമയം ആണവ മിസൈലുകളും നൂറുകണക്കിന് ബോംബുകളും വഹിക്കാൻ ശേഷിയുള്ള ഈ കൂറ്റൻ വിമാനം സാധാരണയായി അഞ്ച് ക്രൂ മെബേഴ്സുമായിട്ടാണ് പറക്കാറുള്ളത്. എന്നാൽ പരിശീലന ദൗത്യമായതിനാലാണ് എട്ട് പേർ വിമാനത്തിൽ ഉണ്ടായിരുന്നത്.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…