Monday, June 17, 2024
spot_img

ഇന്ത്യന്‍ വനിതാ ഗുസ്തി താരം ബബിത ഫോഗട്ടും പിതാവ് മഹാവീര്‍ ഫോഗട്ടും ബി.ജെ.പിയില്‍

ദില്ലി : ഇന്ത്യന്‍ വനിതാ ഗുസ്തി താരം ബബിത ഫോഗട്ടും പിതാവ് മഹാവീര്‍ ഫോഗട്ടും ബി.ജെ.പിയില്‍ ചേര്‍ന്നു. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനെയും ജമ്മു കശ്മീരിനെ വിഭജിച്ചതിനെയും പിന്തുണച്ചാണ് ഇരുവരും ബിജെപിയില്‍ ചേര്‍ന്നത്. ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാറിനെയും ഇരുവരും പുകഴ്ത്തി.

.കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ ബബിതക്ക് സബ് ഇന്‍സ്പെക്ടര്‍ പോസ്റ്റാണ് ഹരിയാന സര്‍ക്കാര്‍ നല്‍കിയിരുന്നത്. ബബിതയുടെ ഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന്ന് അവര്‍ ജോലി രാജിവച്ചു. മറ്റൊരു ഗുസ്തി താരം ഗീതാ ഫോഗട്ടാണ് ബബിതയുടെ സഹോദരി. ദ്രോണാചാര്യ പുരസ്കാര ജേതാവാണ് മഹാവീര്‍ ഫോഗട്ട്.

Related Articles

Latest Articles