പരിക്കേറ്റ ഹാർദിക്കിനെ ടീം ഫിസിയോ പരിശോധിക്കുന്നു
പൂനെ : ഇന്നലെ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ ന്യൂസിലാൻഡിനെതിരായ അടുത്ത മത്സരത്തിൽ കളിച്ചേക്കില്ല. വരുന്ന ഞായറാഴ്ച ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് ഇന്ത്യ– ന്യൂസീലന്‍ഡ് പോരാട്ടം.
ബംഗ്ലദേശിനെതിരായ ബോളിങ്ങിനിടെ പാണ്ഡ്യയുടെ കാൽക്കുഴയ്ക്കാണു പരിക്കേറ്റത്. മത്സരത്തിന്റെ ഒമ്പതാം ഓവര്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. ഹാര്‍ദിക് എറിഞ്ഞ ഒമ്പതാം ഓവറിലെ മൂന്നാം പന്തില്‍ ബംഗ്ലാദേശ് ഓപ്പണര്‍ തന്‍സിദ് ഹസന് ഒരു സ്ട്രെയ്റ്റ് ഡ്രൈവിലൂടെ ബൗണ്ടറി നേടിയിരുന്നു. ഈ ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. പിന്നീട് ബൗള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും താരത്തിന് സാധിച്ചില്ല. തുടര്‍ന്ന് അദ്ദേഹം മൈതാനം വിട്ടു. വിരാട് കോലിയാണ് ഓവറിലെ ശേഷിച്ച പന്തുകള്‍ ബൗള്‍ ചെയ്തത്ബാൻഡേജ് ചുറ്റി കളിക്കാൻ ശ്രമിച്ചെങ്കിലും വേദന അനുഭവപ്പെട്ടതോടെ മുടന്തിയാണ് ഹാര്‍ദിക് ഫിസിയോമാരോടൊപ്പം ഗ്രൗണ്ടിൽനിന്നു മടങ്ങിയത്.
പാണ്ഡ്യയുടെ പരുക്ക് ഗുരുതരമല്ലെന്ന് ടീം നായകൻ രോഹിത് ശർമ അറിയിച്ചിരുന്നു. പാണ്ഡ്യയുടെ സ്കാനിങ് റിപ്പോർട്ടിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും വിദഗ്ധ ചികിത്സ നൽകാനാണ് ബിസിസിഐയുടെ തീരുമാനം. പാണ്ഡ്യ ടീം ക്യാംപ് വിട്ട് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു പോകേണ്ടിവരും. യുകെയിൽനിന്നുള്ള ഡോക്ടറാണു താരത്തെ പരിശോധിക്കുന്നത്. താരത്തിന് ഒരു കളി നഷ്ടമാകുമെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഈ മാസം 29ന് ലക്നൗവിൽ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ താരം ടീമിനൊപ്പം ചേരുമെന്നാണു പ്രതീക്ഷിക്കുന്നത്.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…