ദില്ലി : ഡൽഹി മീററ്റ് അതിവേഗ റെയിൽ പദ്ധതിയുടെ, സംസ്ഥാന സർക്കാരിന്റെ വിഹിതം നവംബർ 28നകം അടയ്ക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സർക്കാർ വിഹിതമായ 415 കോടി രൂപ അടയ്ക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. അടയ്ക്കാൻ കാലതാമസം നേരിട്ടാൽ പരസ്യ ബജറ്റിൽ നിന്ന് തുക ഈടാക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.
ഡൽഹി-മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന്റെ കുടിശ്ശിക തീർക്കാൻ എഎപി സർക്കാരിന് സുപ്രീം കോടതി സമയം അനുവദിച്ചിരുന്നു. രണ്ടുമാസത്തെ സമയമാണ് അനുവദിച്ചിരുന്നത്. ജിഎസ്ടി കോംപൻസേഷൻ സ്‌കീം റദ്ദാക്കിയതോടെ ഫണ്ടിന്റെ അപര്യാപ്തതയുണ്ടെന്ന് എഎപി സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തിനുളളിൽ എഎപി സർക്കാർ പരസ്യത്തിനായി 1100 കോടി രൂപ ചിലവഴിച്ചതായി സുപ്രീംകോടതി കണ്ടെത്തി. അതോടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി സർക്കാർ പണം നീക്കിവെക്കേണ്ടതാണെന്ന് വിധിക്കുകയായിരുന്നു.
ആർആർടിഎസ് പദ്ധതിക്ക് ഫണ്ട് അനുവദിക്കുന്നതിൽ എഎപി സർക്കാരിന്റെ വിമുഖതയിൽ ജസ്റ്റിസ് കൗൾ അതൃപ്തി രേഖപ്പെടുത്തി. ദേശീയ പദ്ധതികൾക്ക് പണം നൽകാൻ കാലതാമസം നേരിട്ടാൽ, സർക്കാർ പരസ്യങ്ങൾക്കായി ചെലവഴിക്കുന്ന പണം അടിസ്ഥാന സൗകര്യവികസനത്തിന് നൽകാൻ കോടതി മടിക്കില്ലെന്ന് ജസ്റ്റിസ് കൗൾ മുന്നറിയിപ്പ് നൽകി. പൊതു അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് പ്രാധാന്യം നൽകി സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…