തിരുവനന്തപുരം- കണ്ണൂരിൽ തനിക്കെതിരെ കരിങ്കോടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചതല്ല, മറിച്ച് അവരുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന വിചിത്ര വാദവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓടുന്ന വാഹനത്തിനു മുന്നിൽ ചാടി വീണ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ രക്ഷിക്കാനാണ് സി.പി.എം പ്രവർത്തകരും പോലീസുകാരും ശ്രമിച്ചതെന്നാണ് മുഖ്യൻ്റെ പക്ഷം. എന്നാൽ, രക്ഷാപ്രവർത്തനത്തിൻ്റെ വീഡിയോ നാട്ടുകാർ കണ്ടതോടെ വെട്ടിലായിരിക്കുകയാണ് സി.പി.എം. പുതിയ ന്യായീകരണം ഉടൻ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.
ചെടിച്ചട്ടി കൊണ്ടും തടിക്കഷ്ണം കൊണ്ടും അടിയേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കരിങ്കോടി കാണിച്ചവർ. ഇതിൽ വനിതകളടക്കമുള്ളവരുമുണ്ട്. ബസ്സിന് മുന്നിൽ ചാടിയവരെ മാതൃകാപരമായി രക്ഷിക്കാനാണ് അവിടെ ഉണ്ടായിരുന്നവർ ശ്രമിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. പോലീസിൻ്റെ മുന്നിൽവച്ച് സി.പി.എം പ്രവർത്തകർ യൂത്ത്കോൺഗ്രസുകാരെ പിടിച്ചുവച്ച് അടിക്കുകയും ചെടിച്ചട്ടി ഉപയോഗിച്ച് മാരകമായി ഇടിക്കുന്നതിൻ്റെയും വീഡിയോ ആണ് മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതോടെ രക്ഷിക്കാനെത്തിയവരുടെ ശിക്ഷണ രീതിയാണ് നാടെങ്ങും കണ്ടത്. വനിതാ പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ചാണ് ബസിലേക്ക് മാറ്റിയത്.
കണ്ണൂർ കളക്ട്രേറ്റിന് സമീപം നവ കേരള സദസിൻ്റെ വേദിയിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ശക്തമായി പ്രതികരിച്ചു. ക്രിമിനൽ മനസുള്ളതുകൊണ്ടാണ് കരിങ്കൊടി കാട്ടിയവരെ അക്രമിച്ചതിന് മുഖ്യമന്ത്രി ന്യായീകരിക്കുന്നതെന്നും ഇത്തരത്തിലാണ് സമീപനമെങ്കിൽ നേതാക്കൾ കരിങ്കോടിയുമായി തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…