Bahrain court sentenced three people including husband to 10 years in prison
മനാമ: 25 വയസുകാരിയായ യുവതിയെയാണ് 39കാരനായ ഭര്‍ത്താവ് ഹണിമൂണിനെന്ന വ്യാജേന വിദേശത്ത് എത്തിച്ച് പെൺവാണിഭം നടത്താൻ ശ്രമിച്ചത്.സംഭവത്തിൽ ആദ്യ വിവാഹത്തിലെ മകൻ ഉൾപ്പടെ മൂന്ന് പേർക്കാണ് ബഹ്റൈന്‍ കോടതി10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്.സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കേസില്‍ ഉള്‍പ്പെട്ട എല്ലാവരും സിറിയന്‍ പൗരന്മാരാണ്. സാമ്പത്തിക നേട്ടമുണ്ടാക്കാനായി മനുഷ്യക്കടത്തിന് പദ്ധതിയിട്ട് നടത്തിയ നീക്കമായിരുന്നു പ്രതികളുടേതെന്ന് കോടതി കണ്ടെത്തി.
സിറിയയില്‍ വെച്ചുനടന്ന വിവാഹത്തിന് ശേഷം ഹണിമൂണ്‍ ട്രിപ്പിനെന്ന പേരിലാണ് യുവതിയെ ഭര്‍ത്താവ് ബഹ്റൈനിലേക്ക് കൊണ്ടുവന്നത്. സെപ്‍റ്റംബര്‍ 18ന് ഇവര്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. ശേഷം ജുഫൈറിലെ ഒരു ഹോട്ടലിലേക്ക് പോയി. അവിടെ പ്രതികളെല്ലാവരും ചേര്‍ന്ന് യുവതിയെ പിടിച്ചുവെച്ചു. ഭീഷണിപ്പെടത്തുകയും അപരിചിതരായ ആളുകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു.എന്നാല്‍ ധൈര്യപൂര്‍വം രക്ഷപ്പെട്ട യുവതി, ബഹ്റൈന്‍ പൊലീസിനെ സമീപിച്ച് സംഭവങ്ങളെല്ലാം വിവരിച്ചു. ഒക്ടോബര്‍ 18നായിരുന്നു ഇക്കാര്യങ്ങള്‍ പൊലീസിന്റെ മുന്നിലെത്തിയത്. പിന്നീട് കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ കോടതി മൂന്ന് പ്രതികള്‍ക്കും 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ മൂന്ന് പേരെയും ബഹ്റൈനില്‍ നിന്ന് നാടുകടത്തും.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…