Monday, January 12, 2026

ഭൂമി കുംഭകോണ കേസ്: ശിവസേന നേതാവ് സഞ്ജയ് റാവത്തിന് ജാമ്യം

ഭൂമി കുംഭകോണ കേസിൽ ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തിലെ പ്രമുഖനും എംപിയുമായ സഞ്ജയ് റാവത്തിന് ജാമ്യം. കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ജയിലിൽ കഴിയുകയായിരുന്നു അദ്ദേഹം. റാവത്തിന് ജാമ്യം നൽകിയതിനെതിരെ ഇ ഡി ഹൈക്കോടതിയെ സമീപിക്കും

ചെലവ് കുറഞ്ഞ വീടുകളുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട് റാവത്തിന്റെ ഭാര്യയും കൂട്ടാളികളും നടത്തിയ സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് ഇ ഡി അറസ്റ്റ് ചെയ്തത്. ഏപ്രിലിൽ റാവത്തിന്റെയും ഭാര്യയുടെയും രണ്ട് കൂട്ടാളികളുടെയും 11.1 കോടിയുടെ ആസ്തി ഇ ഡി പിടിച്ചെടുത്തിരുന്നു.

Related Articles

Latest Articles