ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച ഇന്നോവ കാര്‍ 2.37 മണിക്കൂര്‍കൊണ്ടാണ് 231 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചതെന്നാണ് കണ്ടത്തിയിരിക്കുന്നത്. മണിക്കൂറില്‍ നൂറു കിലോമീറ്ററിനടുത്ത് വേഗതയിലാണ് കാര്‍ സഞ്ചരിച്ചതെന്നാണ് വിവരം. ബാലഭാസ്‌കറുടെ കാര്‍ ചാലക്കുടി കടന്നുപോകുന്നത് രാത്രി 1.08ന് ആണെന്ന് വ്യക്തമായിട്ടുണ്ട്.

