Cinema

“ഞാനും മധുസാറും വാട്സ്ആപ്പ് ഫ്രണ്ട്‌സ് ആണ്, എന്റെ എല്ലാ മെസ്സേജുകൾക്കും കൃത്യമായി പ്രതികരിക്കുന്ന ഒരാൾ”: മധുവിനെ കുറിച്ച് വാചാലനായി ബാലചന്ദ്രമേനോൻ

മമ്മുട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർ താരങ്ങൾക്ക് പുറമേ 88ാം പിറന്നാൾ ആഘോഷിക്കുന്ന മധുവിന് ആശംസകൾ അറിയിച്ച് മലയാളത്തിന്റെ എന്നത്തേയും പ്രിയ നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മധുവിനെ പരിചയപ്പെട്ട അന്നുമുതലുള്ള ഓർമ്മകളെ കുറിച്ച് വാചാലനായിരിക്കുന്നത്. മലയാള സിനിമയിൽ (Cinema) എന്റെ തുടക്കം മുതൽ ഇന്നതു വരെ ഇത്രയും ദീർഘമായ ഒരു ബന്ധം ആരുമായുമില്ല എന്ന് പറഞ്ഞാൽ അത് സത്യമാണെന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോഴാകട്ടെ ഞങ്ങൾ വാട്സ്ആപ്പ് ഫ്രണ്ട്‌സ് ആണ്. എന്റെ എല്ലാ മെസ്സേജുകൾക്കും കൃത്യമായി പ്രതികരിക്കുന്ന ഒരാൾ. മാത്രമല്ല “എന്റെ ഗാനാലാപനത്തെ പരാമർശിച്ചു മധുസാർ പറഞ്ഞ ഒരു കാര്യം ഞാൻ എപ്പോഴും ഓർക്കും.” മേനോൻ ഒരിക്കലും പാടുന്നതായി എനിക്ക് തോന്നിയിട്ടില്ല. മേനോൻ പാട്ടു പറയുകയാണ് പതിവെന്നും ബാലചന്ദ്രമേനോൻ (Balachandra Menon) കുറിച്ചു.

ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ….

മധു സാറിനെ ഞാൻ ജീവിതത്തിൽ ആദ്യമായി കാണുന്നത് ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ്. നളന്ദാ ചിൽഡ്രൻസ് റേഡിയോ ക്ലബ്ബിന്റെ പേരിൽ തലസ്ഥാനം കാണാൻ വന്നതാണ് ഞങ്ങൾ . റേഡിയോ നിലയം കാണാനെത്തിയപ്പോൾ അതാ വരുന്നു സുസ്മേരവദനനായി മധു സാർ ! ഇടതൂർന്നുള്ള കറുത്ത മുടിയും ഷേവിങ്ങ് കഴിഞ്ഞുള്ള കവിളിലെ പച്ച നിറവും ഇപ്പഴും ഓർമ്മയിൽ ! പിന്നെ കാണുന്നത് പത്രക്കാരനായി മദ്രാസിൽ വെച്ച് …1975 ൽ , ജെമിനി സ്റ്റുഡിയോയിൽ..ഒരു അഭിമുഖത്തിനായി, അടുത്ത സംഗമം നടന്നത് അദ്ദേഹത്തിന്റെ കണ്ണൻമൂലയിലെ വീട്ടിൽ വെച്ച്, കന്നിസംവിധായകനായി, അങ്ങിനെ അദ്ദേഹം ‘ഉത്രാടരാത്രി’യിലെ ഒരു അഭിനേതാവായി.

തന്റെ നിർമ്മാണകമ്പനിയായ ഉമാ സ്റ്റുഡിയോയുടെ ചിത്രം സംവിധാനം ചെയ്യാൻ അദ്ദേഹം എന്നെ ക്ഷണിച്ചതാണ് അടുത്ത ഓർമ്മ . അങ്ങിനെ മധു-ശ്രീവിദ്യ ചിത്രമായ ‘വൈകി വന്ന വസന്തം ‘ പിറന്നു….
അടുത്തത് എന്റെ ഊഴമായിരുന്നു . എന്റെ നിർമ്മാണക്കമ്പനിയായ V&V യുടെ ‘ഒരു പൈങ്കിളി കഥയിൽ ‘ എന്റെ അച്ഛനായി അഭിനയിക്കാൻ ഞാൻ അദ്ദേഹത്തെ ക്ഷണിച്ചു …തീർന്നില്ല . എനിക്ക് ദേശീയ പുരസ്ക്കാരം നേടിത്തന്ന ‘സമാന്തരങ്ങൾ’ എന്ന ചിത്രത്തിൽ ചെറിയ വേഷത്തിലാണെങ്കിലും , ഒരു മന്ത്രിയായി അദ്ദേഹം സഹകരിച്ചു …ഇതേ പോലെ ‘ഞാൻ സംവിധാനം ചെയ്യും ‘എന്ന ചിത്രത്തിലും അദ്ദേഹം മുഖ്യമന്ത്രിയായി …എന്റെ സിനിമയിലെ 25 വർഷങ്ങൾ പൂർത്തിയാക്കിയപ്പോൾ ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച ‘ BALACHANDRA MENON IS 25! ‘ എന്ന ചടങ്ങിൽ അദ്ദേഹം പങ്കെടുത്തു ….
‘അമ്മ ‘ എന്ന താര സംഘടനയുടെ പ്രസിഡന്റ് ആയി മധുസാർ നയിച്ചപ്പോൾ സെക്രട്ടറി എന്ന നിലയിൽ എന്നാലാവുന്ന സേവനം നിവ്വഹിക്കുവാൻ എനിക്കു കഴിഞ്ഞു …

വർഷങ്ങൾക്കു ശേഷം ‘ഇത്തിരി നേരം ഒത്തിരി കാര്യം ‘എന്ന എന്റെ പുസ്തകം തിരുവന്തപുരത്തു സെനറ്റ് ഹാളിൽ ശ്രീ.ശ്രീകുമാരൻ തമ്പിക്കും പിന്നീട് ദുബായിൽ വെച്ച് ശ്രീ യേശുദാസിനും കൊടുത്തു പ്രകാശനം നിർവ്വഹിച്ചു ..അദ്ദേഹത്തിന്റെ 80 മത് പിറന്നാൾ ആഘോഷത്തിലും പങ്കെടുക്കാൻ എനിക്കു കഴിഞ്ഞു.
എന്റെ ‘റോസസ് ദി ഫാമിലി ക്ളബ്ബിന്റെ’ പല ചടങ്ങുകളിലും അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു.

എന്റെ അച്ഛന്റെ മരണത്തിലും മക്കളുടെ വിവാഹച്ചടങ്ങുകളിലും അദ്ദേഹം കൃത്യമായി പങ്കെടുത്തു…..
എന്റെ ഗാനാലാപനത്തെ പരാമർശിച്ചു മധുസാർ പറഞ്ഞ ഒരു കാര്യം ഞാൻ എപ്പോഴും ഓർക്കും.” മേനോൻ ഒരിക്കലും പാടുന്നതായി എനിക്ക് തോന്നിയിട്ടില്ല…മേനോൻ പാട്ടു പറയുകയാണ് പതിവ് ….”
ഏറ്റവും ഒടുവിൽ ‘ലോകത്തിൽ ഒന്നാമൻ ‘ എന്ന ലിംകാ ബുക്ക് ഓഫ് റിക്കാർഡ്‌സ് വിളംബരത്തിന്റെ ആഘോഷം തിരുവന്തപുരത്തു നടന്നപ്പോൾ അതിലും ഒരു മുഖ്യാതിഥി ആയിരുന്നു മധുസാർ …
ഇപ്പോഴാകട്ടെ ഞങ്ങൾ WHATSAPP FRIENDS ആണ് …എന്റെ എല്ലാ മെസ്സേജുകൾക്കും കൃത്യമായി പ്രതികരിക്കുന്ന ഒരാൾ ! അല്ലാ , ഇതൊക്കെ എന്തിനാ ഇപ്പോൾ?…… എന്നല്ലേ മനസ്സിൽ തോന്നിയത് ? പറയാം ….ഇന്ന് മധുസാറിന്റെ 88 മത് ജന്മദിനമാണ് …അപ്പോൾ അറിയാതെ എന്റെ മനസ്സ് ഈ വഴിക്കൊക്കെ സഞ്ചരിച്ചു എന്ന് മാത്രം ,,,,മലയാള സിനിമയിൽ എന്റെ തുടക്കം മുതൽ ഇന്നതു വരെ ഇത്രയും ദീർഘമായ ഒരു ബന്ധം ആരുമായുമില്ല എന്ന് പറഞ്ഞാൽ അത് സത്യമാണ്…..ഇനിയുമുണ്ട് ഒരു പിടി മധുവിശേഷങ്ങൾ ! അതൊക്കെ ‘filmy FRIDAYS ….Season 3 ൽ വിശദമായും സരസമായും പ്രതിപാദിക്കാം ….അപ്പോൾ ഇനി , നിങ്ങളുടെയൊക്കെ ആശീർവാദത്തോടെ ഞാൻ മധുസാറിന് എന്റെ വക പിറന്നാൾ ആശംസകൾ നേരുന്നു ….HAPPY BIRTHDAY Dear Madhu Sir !

admin

Recent Posts

കള്ളക്കടൽ പ്രതിഭാസം; കേരളാ തീരങ്ങളിൽ റെഡ് അലർട്ട് തുടരുന്നു

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ഇന്ന് കേരളാ തീരത്ത് റെഡ് അലർട്ട് തുടരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ…

22 mins ago

‘മുൻനിരയെ വെല്ലുവിളിക്കുന്നതിന് മുൻപ് ആദ്യം റായ്ബറേലിയിൽ നിന്ന് വിജയിച്ച് കാണിക്കൂ’; രാഹുൽ ഗാന്ധിയെ പരിഹസിച്ച് ചെസ് ഇതിഹാസം ഗാരി കാസ്പറോവ്

ദില്ലി: മുൻനിരയെ വെല്ലുവിളിക്കുന്നതിന് മുൻപായി ആദ്യം റായ്ബറേലിയിൽ നിന്ന് വിജയിച്ച് കാണിക്കൂ എന്ന് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ലോക ചെസ്…

44 mins ago

സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം; ഉത്തരവ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നിറങ്ങും. കഴിഞ്ഞ ദിവസം പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന്…

48 mins ago

ഗുജറാത്തിൽ എന്തുചെയ്യണമെന്നറിയാതെ കോൺഗ്രസ് !

കാവിക്കോട്ട ഇളക്കാൻ ആർക്കുമാകില്ല ; ഗുജറാത്തിൽ ബിജെപിയുടെ നീക്കം ഇങ്ങനെ

1 hour ago

ദക്ഷിണേന്ത്യന്‍ രാഗ വൈവിധ്യത്തെ സംഗീത ലോകത്തില്‍ പ്രതിഷ്ഠിച്ചവരിൽ ഒരാൾ! ഇന്ന് ശ്രീ ത്യാഗരാജ സ്വാമികളുടെ ജന്മവാർഷികം

ഇന്ന് ശ്രീ ത്യാഗരാജ സ്വാമികളുടെ ജന്മവാർഷികം. കര്‍ണ്ണാടക സംഗീതത്തിലെ ഏറ്റവും പ്രമുഖനായ സംഗീതജ്ഞരില്‍ ഒരാളാണ് ത്യാഗരാജ സ്വാമികള്‍. ദക്ഷിണേന്ത്യന്‍ രാഗ…

1 hour ago

ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ കശ്മീരി യുവാക്കളെ റിക്രൂട്ട് ചെയ്തു; ഒളിവിലായിരുന്ന ഭീകരൻ അബ്ദുൾ ഹമീദ് ഖാൻ്റെ സ്വത്ത് കണ്ടുകെട്ടി; കൂട്ടാളികൾക്കെതിരെയും നടപടി

ശ്രീനഗർ: ജമ്മുവിലെ രജൗരി ജില്ലയിൽ ഒളിവിലായിരുന്ന ഭീകരൻ അബ്ദുൾ ഹമീദ് ഖാന്റെ സ്വത്ത് കണ്ടുകെട്ടി ജമ്മു കശ്മീർ സംസ്ഥാന അന്വേഷണ…

2 hours ago