Sunday, December 14, 2025

ബാലാമണിയമ്മ പുരസ്‌കാരം എം. കെ. സാനുവിന്; പുരസ്‌കാരം മലയാളസാഹിത്യത്തിലെ സമഗ്ര സംഭാവനയ് ക്ക്

കൊച്ചി: ഈ വര്‍ഷത്തെ ബാലാമണിയമ്മ പുരസ്‌കാരം (Balamani Amma Award) പ്രഫ. എംകെ സാനുവിന്. മലയാളസാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. ഏപ്രിൽ 6നു കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തിൽവച്ചു പുരസ്കാരം സമ്മാനിക്കും.

സാനുവിന്. മലയാളസാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. സി. രാധാകൃഷ്ണന്‍, കെ. എല്‍. മോഹനവര്‍മ്മ, പ്രഫ. എം. തോമസ് മാത്യു എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരജേതാവിനെ തെരെഞ്ഞെടുത്തത്. അമ്പതിനായിരം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

വിവിധ ശാഖകളിലായി നാല്‍പതിലധികം കൃതികള്‍ എം കെ സാനു രചിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ് തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Related Articles

Latest Articles