Saturday, January 3, 2026

കർണ്ണാടകയിലെ കുട്ടികളെ ബുർഖ ധരിക്കാൻ അനുവദിച്ചില്ലെങ്കിൽ രാജ്യത്തെ ഹിന്ദു സ്ത്രീകളുടെ ജീവിതം ദുസ്സഹമാകുമെന്ന് ബംഗ്ലാദേശി ഇസ്ലാമിക സംഘടനകൾ; ഹിജാബ് വാദികളുടെ വിദേശ ബന്ധത്തിന്റെ തെളിവുകൾ പുറത്ത്

കർണ്ണാടകയിലെ സ്കൂളുകളിൽ മുസ്ലിം വിദ്യാർത്ഥിനികളെ ബുർഖ ധരിക്കാൻ അനുവദിച്ചില്ലെങ്കിൽ ബംഗ്ലാദേശിലെ ഹിന്ദു സ്ത്രീകളുടെ ജീവിതം ദുസ്സഹമായിരിക്കുമെന്ന് ബംഗ്ലാദേശിലെ തീവ്ര മുസ്ലിം സംഘടനകൾ. സ്കൂൾ യൂണിഫോം ചട്ടങ്ങൾ മറികടന്ന് ക്ലാസ്സിൽ ഹിജാബും ബുർഖയും ധരിക്കാൻ അനുവാദം വേണമെന്ന ആവശ്യമുന്നയിച്ച് ഇന്ത്യയിലെ ചില ഇസ്ലാമിക സംഘടനകളുടെ പിൻബലത്തിൽ സമരം നടന്നുവരികയാണ്. ആവശ്യമുന്നയിച്ച് ചില വിദ്യാർത്ഥികൾ കോടതിയെ സമീപിക്കുകയും സ്കൂളുകളിലും കോളേജുകളിലും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. കേസ് പരിഗണിച്ച കർണ്ണാടക ഹൈക്കോടതി വിഷയം വിശാലബഞ്ചിന്റെ പരിഗണനക്ക് വിട്ടിരിക്കുകയാണ്. പ്രശ്നം സുപ്രീം കോടതിയിലെത്തിക്കാൻ ഹിജാബ് വാദികൾ ശ്രമിച്ചെങ്കിലും വാദം കേൾക്കാനുള്ള അപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. ഇന്ത്യയിലെ പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്ര ഇസ്ലാമിക സംഘടനകളാണ് ഹിജാബ് സമരത്തിന് പിന്നിലെന്ന് റിപ്പോർട്ടുകളുണ്ട്.

ഇന്ത്യയിലെ ഹിജാബ് വിഷയത്തിന്റെ മറവിൽ അവിടത്തെ ന്യൂനപക്ഷമായ ഹിന്ദുക്കളെ പീഡിപ്പിക്കുമെന്ന ഭീഷണിയാണ് ഇപ്പോൾ ബംഗ്ലാദേശി ഇസ്ലാമിക സംഘടനകൾ മുഴക്കിയിരിക്കുന്നത്‌. ഹിജാബിനു വേണ്ടി വാദിക്കുന്ന സംഘടനകളുടെ വിദേശ ബന്ധങ്ങളാണ് ബംഗ്ലാദേശി സംഘടനകളുടെ ഭീഷണി വ്യക്തമാക്കുന്നത്.

Related Articles

Latest Articles