Friday, May 3, 2024
spot_img

ടി20 റാങ്കിംഗില്‍ ഇന്ത്യ വീണ്ടും നമ്പര്‍ വണ്‍; നേട്ടം വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര ജയത്തിന് ശേഷം

കൊല്‍ക്കത്ത: ഐസിസി പുരുഷ ടി20 ടീം റാങ്കിംഗില്‍ ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യ (India) ഒന്നാം സ്ഥാനത്തെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യിലും(IND vs WI 3rd T20I) ആധികാരിക ജയവുമായി പരമ്പര തൂത്തുവാരിയതിന് പിന്നാലെയാണ് ഇന്ത്യ റാങ്കിങ്ങിൽ കുതിച്ചുകയറിയത്. കഴിഞ്ഞ ആറ് വർഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യ ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയത്.

വിന്‍ഡീസിനെതിരായ മൂന്നാം മത്സരത്തിലും ജയിച്ചതോടെ ഇന്ത്യ തുടര്‍ച്ചയായ ഒമ്പതാം ടി20 മത്സരത്തിലാണ് ജയം നേടിയത്. അതേസമയം മൂന്നാം ടി20യില്‍ 17 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് 9 വിക്കറ്റ് നഷ്ട്ത്തില്‍ 167 റണ്‍സാണെടുത്തത്. ക്യാപ്റ്റനെന്ന നിലയില്‍ തുടര്‍ച്ചയായ ഒമ്പതാം ജയം സ്വന്തമാക്കിയ രോഹിത് ശര്‍മ ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ച നായകന്‍മാരില്‍ രണ്ടാം സ്ഥാനത്തെത്തി. 2019-2022 കാലയളവിലാണ് രോഹിത് തുടര്‍ച്ചയായി ഒമ്പത് ജയങ്ങള്‍ ക്യാപ്റ്റനെന്ന നിലയില്‍ സ്വന്തമാക്കിയത്.

Related Articles

Latest Articles