മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ബാപ്പു നാദ്കർണി (86) അന്തരിച്ചു. 1933 ഏപ്രിൽ നാലിനു മഹാരാഷ്ട്രയിലെ നാസിക്കിൽ ജനിച്ച രമേഷ്ചന്ദ്ര ഗംഗാറാം നാദ്കർണി 1955ൽ ന്യൂസിലൻഡിനെതിരേയാണ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. 1968ൽ ന്യൂസിലൻഡിനെതിരേതന്നെ അവസാന മത്സരം കളിച്ചു. 41 ടെസ്റ്റുകൾ കളിച്ച നാദ്കർണി 1414 റൺസും 88 വിക്കറ്റും സ്വന്തം പേരിൽ കുറിച്ചു.
ഇംഗ്ലണ്ടിനെതിരേ മദ്രാസിൽ 21 മെയ്ഡൻ ഓവറുകൾ തുടർച്ചയായി എറിഞ്ഞ് റിക്കാർഡിട്ടയാളാണ് നാദ്കർണി. 32-27-5-0 എന്നായിരുന്നു ആ ഇന്നിംഗ്സിലെ നാദ്കർണിയുടെ പ്രകടനം. റൺസ് വഴങ്ങുന്നതിൽ ഏറെ പിശുക്കു കാണിച്ച നാദ്കർണിയുടെ ഇക്കണോമി റേറ്റ് 1.67 ആയിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതിലും കുറഞ്ഞ ഇക്കണോമി റേറ്റുള്ളത് മൂന്നു പേർക്കു മാത്രമാണ്. ടെസ്റ്റിൽ ഒരു സെഞ്ചുറി നേടിയിട്ടുള്ള നാദ്കർണി ഒരു തവണ പത്തു വിക്കറ്റ് നേട്ടവും നാലു തവണ ഒരു ഇന്നിംഗ്സിൽ അഞ്ചു വിക്കറ്റ് നേട്ടവും കരസ്ഥമാക്കിയിട്ടുണ്ട്. മുംബൈയുടെ താരമായിരുന്ന നാദ്കർണി 191 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 500 വിക്കറ്റും 8880 റൺസും നേടി.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…