Tuesday, June 18, 2024
spot_img

പള്ളിത്തർക്കം: ജസ്റ്റീസ് കെ ടി തോമസ് കമ്മീഷൻ ശുപാര്‍ശ അംഗീകരിക്കാനാവില്ല; ഹിത പരിശോധന തള്ളി ഒർത്തൊഡോക്‌സ് സഭ

കോട്ടയം: ഓര്‍ത്തഡോക്സ് യാക്കൊബായ പള്ളിത്തര്‍ക്കത്തിൽ ജസ്റ്റീസ് കെ ടി തോമസ് കമ്മീഷൻ ശുപാര്‍ശ തള്ളി ഓര്‍ത്തഡോക്സ് സഭ. സമവായമുണ്ടാക്കാൻ കോടതി പറഞ്ഞിട്ടില്ല, സമാധാനം വേണമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളതെന്നും മലങ്കര സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു.

നിയമം നിയമത്തിന്റെ വഴിയെ എന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ആർജവവും നീതി ബോധവും സർക്കാരിനുണ്ടെന്ന് ഓർത്തോഡോക്‌സ് സഭ വിശ്വസിക്കുന്നു. സഹിഷ്ണുതയുടെ പേരിൽ ഓർത്തോഡോക്‌സ് സഭ ഇനിയും വിട്ടു വീഴ്ച ചെയ്താൽ നീതി നിഷേധിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ ഹിത പരിശോധന വേണമെന്ന ജസ്റ്റിസ് കെടി തോമസ് കമ്മീഷന്‍ ശുപാര്‍ശയാണ് വിവാദത്തിലായത്.

Related Articles

Latest Articles