Wednesday, December 24, 2025

ശ്രീലങ്കൻ പ്രതിസന്ധി; മുൻ ധനകാര്യ മന്ത്രി ബേസിൽ രജപക്‌സെ എംപി സ്ഥാനവും രാജിവെച്ചു

 

കൊളംബോ:ശ്രീലങ്കയിൽ സാമ്പത്തിക -ഭരണ പ്രതിസന്ധി തുടരുന്നതിനിടെ രാജ്യം ഭരിക്കുന്ന രജപക്‌സെ കുടുംബത്തിലെ ഒരംഗം പാർലമെൻറിൽ നിന്നും രാജിവെച്ചു. ശ്രീലങ്കൻ പ്രസിഡൻറ് ഗൊതബയ രജപക്‌സെയുടെ ഇളയ സഹോരനും മുൻ ധനകാര്യ മന്ത്രിയുമായ ബേസിൽ രജപക്‌സെയാണ് രാജിവെച്ചത്.

എന്നാൽ നാടിന്റെ സാമ്പത്തിക ദുരവസ്ഥയിൽ തനിക്കൊരു ഉത്തരവാദിത്തവുമില്ലെന്നാണ് ഇയാൾ വാദിക്കുന്നത്. ‘ഞാൻ ഒരു പ്രതിസന്ധിയും സൃഷ്ടിച്ചിട്ടില്ല. ഞാൻ ധനകാര്യ മന്ത്രിയാകുമ്പോൾ തന്നെ ഈ പ്രശ്‌നങ്ങളുണ്ടായിരുന്നു’ ബേസിൽ പറഞ്ഞു. യു.എസ് പൗരത്വം കൂടിയുള്ള ബേസിൽ 2021ൽ രണ്ടാം തവണയാണ് പാർലമെൻറിലെത്തിയത്.

Related Articles

Latest Articles