Featured

ബസ്തർ !! കമ്യൂണിസത്തിന്റെ ഇരുണ്ട മുഖം അനാവരണം ചെയ്യുന്ന ചിത്രം !

കേരളാ സ്റ്റോറിയ്‌ക്ക് ശേഷം വിപുൽ അമൃത്ലാൽ ഷായും സുദീപ്‌തോ സെന്നും വീണ്ടും ഒന്നിക്കുന്നു. കമ്യൂണിസ്റ്റ് ഭീകരവാദത്തിന്റെ ഇരുണ്ട മുഖമാണ് പുതിയ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രം അടുത്ത വർഷം പ്രദർനത്തിന് എത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ഛത്തീസ്ഗഡിലെ ഒരു ആദിവാസി മേഖലയാണ് ബസ്തർ. ബസ്തറിലെ നക്‌സലിസം പ്രമേയമാക്കി എത്തുന്ന ചിത്രത്തിന് ഇതിനോടകം തന്നെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്ററിലൂടെയാണ് തങ്ങളുടെ രണ്ടാമത്തെ ചിത്രത്തെ കുറിച്ച് അമൃത്ലാൽ ഷായും സുദീപ്‌തോ സെന്നും അറിയിച്ചിരിക്കുന്നത്. കമ്യൂണിസ്റ്റ് ഭീകരവാദത്തിന്റെ ഇരുണ്ട മുഖമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കാലങ്ങളായി ഈ മേഖലയിൽ നക്സലിസം ശക്തമാണ്. ദി കേരളാ സ്റ്റോറി പോലെ തന്നെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.

ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. അതേസമയം, കമ്യൂണിസ്റ്റ് ഭീകരവാദത്തെയും അതിന്റെ തിക്ത ഫലങ്ങളെയും തുറന്നുകാട്ടുന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമപ്രേമികൾ. സിനിമ ആസ്വാദകരെ പോലെ തന്നെ ചരിത്രകാരന്മാരും ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ്. എന്ത് തന്നെയാണെങ്കിലും വിപുൽ അമൃത്ലാൽ ഷായുടെ ചിത്രം വെറും ഒരു സിനിമയാകില്ലെന്നും പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്നതും കണ്ണ് തുറപ്പിക്കുന്നതുമാണെന്നത് ഉറപ്പാണ്. മറഞ്ഞിരിക്കുന്ന ചില സത്യം എന്നെഴുതിയ ടൈറ്റിൽ അനൗൺസ്മെന്റ് പോസ്റ്ററും ഇത് ഉറപ്പിക്കുന്നുണ്ട്. സൺഷൈൻ പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡും ലാസ്റ്റ് മങ്ക് മീഡിയയും ചേർന്നാണ് ബസ്തർ നിർമ്മിക്കുന്നത്. ചിത്രം 2024 ഏപ്രിൽ 5-ന് റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

അതേസമയം, ആഗോള തീവ്രവാദത്തിലേയ്ക്ക് രാജ്യത്ത് നിന്നും റിക്രൂട്ട് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവും മലയാളികളാണ്. അങ്ങനെ കേരളത്തിലെ പെൺകുട്ടികളെ പ്രണയം നടിച്ച് നിർബന്ധിത മതപരിവർത്തനം നടത്തി ഐ.എസിലേക്ക് കൊണ്ട് പോകുന്ന കഥ പറഞ്ഞ ചിത്രമായിരുന്നു സുദീപ്‌തോ സെനിന്റെ ദി കേരളാ സ്റ്റോറി. ടീസർ ഇറങ്ങിയപ്പോൾ തന്നെ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ഒരു ചിത്രമായിരുന്നു ഇത്. മുസ്ലിം കൂട്ടുകാരിയുടെ നിർബന്ധത്തിനും ഉപദേശത്തിനും വഴങ്ങി പ്രണയത്തിലേക്കും മതം മാറി തീവ്ര ഇസ്ലാമിക മതമൗലികവാദത്തിലേക്കും അവിടെനിന്നു ഐ എസിലേക്കും എത്തിപ്പെടുന്ന ശാലിനി എന്ന മലയാളി പെൺകുട്ടിയുടെ കഥപറയുന്ന ചിത്രമായിരുന്നു ‘ദ കേരളാ സ്റ്റോറി’. ഹിന്ദു, ക്രിസ്ത്യൻ വിഭാഗത്തിൽപെടുന്ന നിരവധി പെൺകുട്ടികൾ കേരളത്തിൽ നിന്നും ലവ് ജിഹാദിലൂടെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരം സംഭവങ്ങളുടെ അടിസ്ഥാനത്തിൽ എഴുതിയതായിരുന്നു ചിത്രത്തിന്റെ തിരക്കഥ. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് അടക്കം കേരളത്തിൽ അന്താരാഷ്ട്ര ഭീകര സംഘടനകളുടെ റിക്രൂട്ടിങ് ഏജൻസികളായി പ്രവർത്തിച്ചിട്ടുണ്ട്. സമൂഹം ഇതിനെ ആശങ്കയോടെ കാണുമ്പോഴും സർക്കാരും കോടതികളും ലവ് ജിഹാദ് വസ്തുതയല്ലെന്ന നിലപാടിലാണ്. ഇതിനെതിരെ സമൂഹ മനസാക്ഷിയെ ഉണർത്തുന്ന പ്രമേയമായിരുന്നു ‘ദ കേരളാ സ്റ്റോറി’ മുന്നോട്ട് വച്ചത്. എന്തായാലും ദി കേരളാ സ്റ്റോറി തരംഗം ഉണ്ടാക്കിയതുപോലെ ബസ്തറും സമൂഹ മനസാക്ഷിയെ പിടിച്ചുകുലുക്കുമെന്നതിൽ സംശയമില്ല.

B4 Admin

Recent Posts

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

1 hour ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

9 hours ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

10 hours ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

23 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

23 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

1 day ago