Saturday, December 20, 2025

വമ്പന്മാർ ഉണ്ടായിട്ടും പി എസ് ജി ചാമ്പ്യൻസ് ലീഗിൽ നിന്ന് വീണ്ടും പുറത്ത് ; ക്വാർട്ടർ ഫൈനലിലേക്കുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബയേൺ മ്യൂണിക്കിന് ജയം

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിലേക്കുള്ള നിർണായക മത്സരത്തിൽ ബയേൺ മ്യൂണിക്കിനെതിരെ തോറ്റ് പി എസ് ജി. ഇതോടെ പി എസ് ജിയുടെ ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ അവസാനിച്ചു. ജർമനിയിലെ അലൈൻസ് അരീനയിൽ നടന്ന പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബയേൺ മ്യൂണിക്കിന്റെ ജയം. മത്സരത്തിൽ ചുപ്പോ മോട്ടിങ്, ഗ്നാബ്രി എന്നീ താരങ്ങൾ ടീമിനായി ഗോളുകൾ നേടി.

ലോക ഫുട്ബോളിലെ വമ്പൻ താരങ്ങളായ ലയണൽ മെസ്സി കിലിയൻ എംബപ്പേ എന്നിവർ ഉണ്ടായിട്ടും പി എസ് ജിക്ക് ജയം നേടാൻ സാധിച്ചില്ല. പരിക്ക് മൂലം നെയ്മർ മത്സരത്തിൽ കളിച്ചിരുന്നില്ല. മുൻനിര കളിക്കാർ ഉണ്ടായിട്ടും ചാമ്പ്യൻസ് ലീഗ് കിരീടത്തിന് പി എസ് ജിക്ക് ഇനിയും ഒരുപാട് ദൂരം ബാക്കിയാണ്.

Related Articles

Latest Articles