bb4 14th day
ബിഗ്ഗ് ബോസ് പതിനാലാം ദിവസമായ ഇന്നലെ വന്‍ നടകീയ സംഭവങ്ങളും സര്‍പ്രൈസുകള്‍ക്കുമാണ് പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. എലിമിനേഷനില്‍ പെട്ട ബ്ലെസ്ലി, ജാസ്മിന്‍, നിമിഷ, റോബിന്‍, ഡെയ്‌സി എന്നിവരെ ആക്ടീവിറ്റി ഏരിയയില്‍ കൊണ്ടിരുത്തിക്കൊണ്ടായിരുന്നു ബാക്കി പ്രക്രിയകള്‍ നടത്തിയത്. ഈ അഞ്ച് പേര്‍ക്കും മറ്റ് മത്സരാര്‍ത്ഥികളോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍, അത് പറയാനുള്ള അവസരം ബിഗ്ഗ് ബോസ് നല്‍കിയിരുന്നു. ആ സംസാര ചെറിയ തോതില്‍ വാക്കേറ്റത്തിലാണ് അവസാനിച്ചത്.
എപ്പിസോഡ് തുടങ്ങിയത് മുതല്‍ ജാസ്മിനും നിമിഷയും തങ്ങളുടെ സൗഹൃദത്തെ കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. ഞങ്ങളില്‍ ആര് പോയാലും വിഷമമുള്ള കാര്യമാണെന്ന് ഇരുവരും പറഞ്ഞു. ബ്ലെസ്ലിയും ഡെയ്‌സിയും റോബിനും സേഫ് ആയപ്പോള്‍ അവസാനം അവശേഷിച്ചത് നിമിഷയും ജാസ്മിനും മാത്രമാണ്. അപ്പോള്‍ മുതല്‍ നിമിഷ കരയാനും തുടങ്ങിയിരുന്നു. അപ്പോഴൊക്കെ വളരെ ശക്തമായി നിമിഷയെ ആശ്വസിപ്പിയ്ക്കുകയായിരുന്നു ജാസ്മിന്‍.
നിമിഷ പുറത്താകുന്നു എന്ന സ്ഥിരീകരിച്ച ആ നിമിഷം ജാസ്മിന്‍ നിലവിട്ട് ഒന്ന് പൊട്ടിക്കരഞ്ഞു പോയി. എന്നാല്‍ പിന്നീട് മനോധൈര്യം വീണ്ടെടുത്ത് നിമിഷയെ കരയാതെ പുറത്തേക്ക് അയക്കാനുള്ള തത്രപ്പാടിലായിരുന്നു. നിമിഷയെ യാത്രയാക്കി ജാസ്മിന്‍ നേരെ പോയത് ബാത്രൂമിലേക്കാണ്. അവിടെ വച്ചാണ് ജാസ്മിന്‍ ശരിയ്ക്കും തന്റെ സങ്കടം പ്രകടമാക്കിയത്. പൊട്ടിക്കരയുകയായിരുന്നു ജാസ്മിന്‍.
എന്നാല്‍ യാത്ര പറയാനായി മോഹന്‍ലാലിന് അടുത്തേക്ക് നിമിഷ എത്തിയപ്പോഴാണ് വന്‍ ട്വിസ്റ്റ് സംഭവിച്ചത്. നിമിഷ പുറത്തായില്ല. പുറത്തായി എന്നാണ് ഹൗസിലുള്ള മറ്റുള്ളവരോട് മോഹന്‍ലാല്‍ പറഞ്ഞിരിയ്ക്കുന്നത്. എന്നാല്‍ നിമിഷ ബിഗ്ഗ് ബോസ് ഹൗസിന് ഒരു ചുമരിന് അപ്പുറത്തെ രഹസ്യ മുറിയിലാണ്. അവിടെ ഇരുന്ന് കൊണ്ട് മറ്റ് മത്സരാര്‍ത്ഥികള്‍ പറയുന്നതും ചെയ്യുന്നതും എല്ലാം നിമിഷയ്ക്ക് ഒരു സ്‌ക്രീനില്‍ കാണാന്‍ സാധിയ്ക്കും. ഇനിയാണ് സംഗതി കളറാകാന്‍ പോകുന്നത്.
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…