പരിക്കില്‍ നിന്ന് മോചിതനായി ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തുമെന്ന് ഉറപ്പുണ്ട്. ഈ മാസം 24നാണ് ഇരുവരും തമ്മിലുള്ള മത്സരം നടക്കുന്നത്. അഞ്ച് ടി20യും, മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുകളുമാണ് ഉള്ളത്.
ആറാഴ്ച നീണ്ട് നില്ക്കുന്ന പരമ്പര ആയതിനാല്‍ പതിനഞ്ചിന് പകരം പതിനാറോ പതിനേഴോ കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റിയാണ് മുംബൈയില്‍ ടീമിനെ പ്രഖ്യാപിക്കുന്നത്. അജിങ്ക്യ രഹാനെ ഏകദിന ടീമില്‍ തിരികെ എത്താന്‍ സാധ്യതയുണ്ട്. സൂര്യകുമാര്‍ യാദവിന് ഇക്കുറി ടി20യില്‍ അവസരം ഉണ്ടായേക്കും. സൂര്യകുമാര്‍ കൂടി ടീമില്‍ ഇടം നേടിയാല്‍ മധ്യനിരയില്‍ കൂറ്റനടിക്ക് പ്രാപ്തിയുള്ള ഒരു കളിക്കാരനെ കൂടി ലഭിക്കും.
അതേസമയം മലയാളി താരം സഞ്ജു ടീമില്‍ ഉണ്ടാകുമോ എന്നാണ് മലയാളികള്‍ കാത്തിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നലെ നടന്ന മത്സരത്തിലാണ് സഞ്ജു കളിക്കാന്‍ ഇറങ്ങിയത്. എന്നാല്‍ ഒരു മത്സരത്തില്‍ മാത്രം കളിപ്പിച്ച് ഒഴിവാക്കിയാല്‍ അത് വിമര്‍ശനത്തിന് കാരണമാകുന്നതിനാല്‍ സെല്ക്ടര്മാര് സഞ്ജുവിന് വീണ്ടും അവസരം നല്‍കുമെന്നാണ് സൂചന. ടെസ്റ്റ് ടീമില്‍ അഞ്ചാം പേസറായി നവദീപ് സെയ്നി എത്തുമെന്നും സൂചനകളുണ്ട്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…