ദില്ലി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ ബിഇസിഎ കരാറിൽ ഇന്ന് ഇരുരാജ്യങ്ങളും ഒപ്പ് വയ്ക്കും. ഇരുരാജ്യങ്ങളുടെയും പ്രതിരോധ, വിദേശകാര്യ മന്ത്രിമാർ ചർച്ചയിൽ പങ്കെടുക്കും. ബി.ഇ.സി.എ (ബേസിക് എക്സ്ചേഞ്ച് & കോ-ഓപ്പറേഷൻ എഗ്രിമെന്റ്) കരാർ പ്രകാരം ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ അടിസ്ഥാനത്തിൽ വ്യക്തമായ ധരണ ഇതോടെ രൂപപ്പെടും.
അമേരിക്കയുടെ ചാര, സൈനിക ഉപഗ്രഹങ്ങളിൽ നിന്നുള്ള വാർത്തകൾ യഥാസമയം ഇന്ത്യയ്ക്ക് ലഭിക്കും. പ്രതിരോധമന്ത്രാലയം വഴിയുള്ള ഈ കൈമാറ്റങ്ങളിലൂടെ ശത്രുക്കളുടെ നീക്കങ്ങൾ അറിയാനും കൃത്യസമയത്ത് തന്ത്രങ്ങൾ മെനയാനും ഇന്ത്യൻ സൈന്യത്തെ ഇത് വളരെയധികം സഹായിക്കും.
അതേസമയം ലഡാക്ക് മേഖലയിലെ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യയും ചൈനയുമായി നടക്കുന്ന സംഘർഷവും ഈ യോഗത്തിൽ ചർച്ച ചെയ്യപ്പെടും. ദക്ഷിണ ചൈനാ കടലിലെ ബേസിക് മേഖലയിലും ചൈനയ്ക്ക് വർധിച്ചു വരുന്ന താൽപര്യങ്ങളുണ്ട്. ഇൻഡോ-പസഫിക് മേഖലയിലെ ചൈനയുടെ താല്പര്യങ്ങൾക്ക് വൻ തിരിച്ചടിയാവും ഈ നീക്കം എന്നത് തീർച്ചയാണ്.
തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്.ടി.എസ്പർ എന്നിവരും തമ്മിൽ ഇരുരാജ്യങ്ങളും നേരിടുന്ന പ്രതിരോധ മേഖലയിലെ വെല്ലുവിളികളെകുറിച്ച് വിശദമായ ചർച്ച നടന്നിരുന്നു.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…