Sunday, June 16, 2024
spot_img

തക്കാളിയേക്കാളും ഒരു ലിറ്റർ പെട്രോളിനേക്കാളും വിലക്കുറവില്‍ ബിയർ: ജനപ്രിയ ബ്രാന്റിന് 60 രൂപ

പനാജി: രാജ്യത്ത് പച്ചക്കറി വില പെട്രോൾ വിലയേക്കാൾ മുകളിൽ പോകുന്ന സാഹചര്യം പലയിടത്തും നിലനിർക്കെ, ഗോവയിൽ ഒരു കിലോ തക്കാളിയേക്കാൾ, ഒരു ലിറ്റർ പെട്രോളിനേക്കാൾ വിലക്കുറവാണ് ഒരു ബിയറിന്. ഗോവയിൽ, ജനപ്രിയ ഗോവ കിംഗ്‌സ് പിൽസ്‌നർ 60 രൂപയ്ക്ക് വിൽക്കുന്നത്. അതേസമയം ഒരു കിലോഗ്രാം തക്കാളി പെട്രോളുമായി മത്സരിക്കുകയാണ്. ഏകദേശം 100 രൂപയാണ് തക്കാളിയുടെ വിലയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

കാലവർഷക്കെടുതിയിൽ തക്കാളി വില കുതിച്ചുയരുമ്പോൾ സംസ്ഥാനത്ത് മദ്യവില സ്ഥിരമായി തുടരുകയാണ്. ചില തക്കാളികൾ കിലോയ്ക്ക് 70 രൂപയ്ക്ക് ലഭ്യമാണെന്നത് ശരിയാണെങ്കിലും, ഇത് ഇപ്പോഴും ഒരു പൈന്റ് കിംഗ്സിനെക്കാൾ വിലയേറിയതാണെന്നാണ് റിപ്പോർട്ട്. ഒരു കിലോ തക്കാളിയേക്കാൾ വിലക്കുറവുള്ളത് നാടൻ ബിയറുകൾക്ക് മാത്രമല്ല. ഒരു കുപ്പിക്ക് 85 രൂപ നിരക്കിൽ 750 മില്ലി കിംഗ്ഫിഷർ അല്ലെങ്കിൽ ട്യൂബോർഗ് പോലും ലഭിക്കും.

പെട്രോൾ ലിറ്ററിന് 96 രൂപയും ഡീസൽ ലിറ്ററിന് 87 രൂപയുമായി ചില്ലറവിൽപ്പന നടത്തുന്നതോടെ സംസ്ഥാനത്ത് ഇന്ധനവിലയും ഉയർന്ന നിലയിലാണ്. ട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപന വിലയുടെ ഇരട്ടിയോളം വരുന്ന വലിയ നികുതിയാണ് സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഇന്ധനത്തിന്മേൽ ചുമത്തിയിരിക്കുന്നത്. മറുവശത്ത്, രാജ്യത്ത് ഏറ്റവും കുറഞ്ഞ മദ്യനികുതി നിരക്കും ഗോവയിലാണ്. ഗോവ പച്ചക്കറികൾക്ക് അയൽക്കാരെയാണ് ആശ്രയിക്കുന്നത്.

Related Articles

Latest Articles