കൊച്ചി : മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ് യു പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിക്കെതിരെ പ്രതിഷേധം. കരിങ്കൊടി പ്രതിഷേധത്തിനിടെ പുരുഷ പോലീസ് മിവ ജോളിയെന്ന പ്രവർത്തകയെ ബലമായി കോളറില്‍ പിടിച്ച് ജീപ്പിൽ കയറ്റിയതിനെതിരെ പരാതി നൽകിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണ് പെരുമാറിയതെന്നാണ് മിവ ജോലി പറഞ്ഞത്.
കളമശേരി പോലീസ് ഇൻസ്പെക്ടർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മിവ ജോളി വ്യക്തമാക്കി .
പെൺകുട്ടിയോട് പോലീസുകാരൻ നടത്തിയ പ്രവൃത്തി കയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് വിഡി സതീശന്‍ വ്യക്തമാക്കി.പോലീസുകാർക്കെതിരെ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

