അക്‌സൽ വിറ്റ്‌സെൽ
ബ്രസ്സല്‍സ് : ബെല്‍ജിയത്തിന്റെ എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളും ബെല്‍ജിയത്തിന്റെ സുവർണ്ണ തലമുറയിലെ പ്രധാനിയുമായിരുന്ന അക്‌സല്‍ വിറ്റ്‌സെല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു.15 വര്‍ഷം നീണ്ട കരിയറാണ് താരം തിരശീലയിടുന്നത്.
34 കാരനായ താരം ബെല്‍ജിയത്തിനായി 130 മത്സരങ്ങളില്‍ നിന്നായി 12 ഗോളുകളും നേടി. അതെ സമയം ക്ലബ്ബ് ഫുട്‌ബോളില്‍ തുടർന്നും ബൂട്ട് കെട്ടുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. നിലവിൽ ലാലീഗയിലെ അത്‌ലറ്റിക്കോ മഡ്രിഡിനുവേണ്ടിയാണ് വിറ്റ്‌സെല്‍ കളിക്കുന്നത്.
ബെല്‍ജിയത്തിന്റെ പുതിയ പരിശീലകന്‍ ഡൊമെനിക്കോ ടെഡെസ്‌കോ ചുമതലയേറ്റതോടെ ദേശീയ ടീമില്‍ നിന്ന് വിറ്റ്‌സെല്‍ പുറത്തായിരുന്നു. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്ന തരത്തിലായിരുന്നു പരിശീലകന്റെ ടീം പ്രഖ്യാപനം. 2018 ഫുട്‌ബോള്‍ ലോകകപ്പില്‍ ബെല്‍ജിയം മൂന്നാം സ്ഥാനം നേടി ചരിത്ര മുന്നേറ്റം നടത്തിയപ്പോൾ ടീമിലെ പ്രധാന താരങ്ങളിലൊരാളായിരുന്നു വിറ്റ്‌സെല്‍. എന്നാൽ കഴിഞ്ഞ ഖത്തർ ലോകകപ്പില്‍ ബെല്‍ജിയം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും വിറ്റ്‌സെല്‍ കളിക്കാനിറങ്ങി.നേരത്തെ ടോബി ആള്‍ഡര്‍ ഫീല്‍ഡും ഈഡന്‍ ഹസാര്‍ഡും അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചിരുന്നു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…