Thursday, January 8, 2026

ബംഗാൾ ഡയമണ്ട് ഹാർബറിലെ അക്രമം! കേന്ദ്രസേനയെ വിന്യസിക്കണമെന്ന് പ്രതിപക്ഷം; ഗവർണർക്ക് നിവേദനം സമർപ്പിച്ചു

കൊൽക്കത്ത : തുടർച്ചയായ അക്രമങ്ങൾ മൂലം ജനജീവിതം ദുരിതത്തിലായ ഡയമണ്ട് ഹാർബർ പൊലീസ് ജില്ലയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ഗവർണറുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ അൻപത് എംഎൽഎമാരുൾപ്പെടുന്ന സംഘം രാജ്ഭവനിലെത്തി ഗവർണർ ഡോ സി.വി ആനന്ദബോസിന് നിവേദനം സമർപ്പിച്ചു.

സമാധാനവും പൊതുസുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ജില്ലയിലുടനീളം അർദ്ധസൈനിക വിഭാഗത്തെയോ കേന്ദ്ര സേനയെയോ വിന്യസിക്കണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെടുന്നത്. നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണത്തിന് ദേശീയ അന്വേഷണ ഏജൻസി)യെ ചുമതലപ്പെടുത്തണമെന്നും കൃത്യവിലോപം നടത്തിയ രബീന്ദ്ര നഗർ പോലീസ് സ്റ്റേഷനിലെ ഓഫീസർ-ഇൻ-ചാർജ് മുകുൾ മിയയെ അറസ്റ്റുചെയ്യണമെന്നും അക്രമബാധിതരായ എല്ലാ ഇരകൾക്കും മതിയായ നഷ്ടപരിഹാരം നൽകണമെന്നും അവർ ഗവർണറോട് അഭ്യർത്ഥിച്ചു. ആവശ്യങ്ങളും ആശകളും സശ്രദ്ധം കേട്ട ഗവർണർ, അടിയന്തര നടപടികൾക്കായി അവ ഉചിതമായ അധികാരികൾക്ക് കൈമാറുമെന്ന് പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകി

Related Articles

Latest Articles