Friday, January 2, 2026

പ്രമുഖ നടന്‍ അഭിഷേക് ചാറ്റര്‍ജി അന്തരിച്ചു

കൊൽക്കത്ത: പ്രശസ്ത ബംഗാളി നടൻ അഭിഷേക് ചാറ്റർജി (Abhishek Chatterjee) അന്തരിച്ചു. 58 വയസായിരിന്നു. കുറച്ചുനാളായി അദ്ദേഹം ചികിത്സയിലായിരിന്നു. തരുൺ മജുംദാർ സംവിധാനം ചെയ്ത പത്ഭോല (1986) എന്ന ബംഗാളി ചിത്രത്തിലൂടെയാണ് അഭിഷേക് ചാറ്റർജിയുടെ അരങ്ങേറ്റം.

സന്ധ്യാ റോയ്, പ്രൊസെൻജിത് ചാറ്റർജി, തപസ് പോൾ, ഉത്പൽ ദത്ത് തുടങ്ങിയ വെറ്ററൻമാർക്കൊപ്പമാണ് അദ്ദേഹം അഭിനയിച്ചത്. ഓരാ ചാർജോൺ, തുമി കോട്ടോ സുന്ദർ, സുരേർ ആകാശേ, തൂഫാൻ, മര്യാദ, അമർ പ്രേം, പാപ്പി, ഹരനേർ നാറ്റ് ജമൈ, ജീവൻ പ്രദീപ്, പുരോഷോത്തം അബിർവാബ്, മേയർ അഞ്ചൽ, അർജുൻ അമർ നാം, സാബുജ് സാത്തി എന്നിവയും അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങളാണ്. മുതിർന്ന നടൻ ടെലിവിഷനിലും പ്രവർത്തിച്ചിട്ടുണ്ട്. അഭിഷേക് ചാറ്റർജിയുടെ വിയോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അനുശോചനം അറിയിച്ചു.

Related Articles

Latest Articles