CRIME

ബംഗളൂരു ഭീകരാക്രമണ ഗൂഡാലോചനക്കേസ്; മുഖ്യസൂത്രധാരന്മാരിൽ ഒരാളായ മുഹമ്മദ് അർഷാദ് ഖാൻ അറസ്റ്റിൽ; ജുനൈദ് അഹമ്മദിനെതിരെ സിസിബി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

ബംഗളൂരു ഭീകരാക്രമണ ഗൂഡാലോചനക്കേസിലെ മുഖ്യപ്രതി ജുനൈദിന്റെ സഹായിയെന്ന് കരുതുന്ന മുഹമ്മദ് അർഷാദ് ഖാനെ ബെംഗളൂരു പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു.

2017-ൽ ജുനൈദിനൊപ്പം നൂർ അഹമ്മദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുഹമ്മദ് അർഷാദ് ഖാന് ഗൂഢാലോചനയിൽ പങ്കുണ്ടോയെന്നറിയാൻ ചോദ്യം ചെയ്തുവരികയാണ്.

ബെംഗളൂരു സ്വദേശികളായ സയ്യിദ് സുഹൈല്‍ ഖാന്‍(24), മുഹമ്മദ് ഒമര്‍(29), സാഹിദ് തബ്രാസ്(25), സയ്യിദ് മുദസ്സിര്‍ പാഷ(28), മുഹമ്മദ് ഫൈസല്‍(30) എന്നിവരെയാണ് കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്(സി.സി.ബി). പിടികൂടിയത്. ബെംഗളൂരു സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറുമായി ബന്ധമുള്ളവരാണ് അഞ്ചുപേരും. ഇവരില്‍നിന്ന് സ്‌ഫോടകവസ്തുക്കളും ഏഴ് നാടന്‍ത്തോക്കുകളും വോക്കിടോക്കികളും 12 മൊബൈല്‍ഫോണുകളും പിടിച്ചെടുത്തതായും ബെംഗളൂരു പോലീസ് കമ്മീഷണര്‍ ബി. ദയാനന്ദ അന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

“ഇപ്പോൾ അറസ്റ്റിലായ അർഷാദ് ഖാനെ പോലീസ് നേരത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ട്, 2017 ലെ കൊലപാതക കേസിൽ ജുനൈദിനൊപ്പം പ്രതിയായിരുന്നു. കേസിൽ പുറത്തിറങ്ങിയ ശേഷവും. ഇയാൾ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.ഇയാളുടെ പേരിൽ തട്ടിക്കൊണ്ടുപോകൽ, കൊലപാതകശ്രമം തുടങ്ങി 17 കേസുകളുണ്ട്.” – നോർത്ത് ഡിവിഷൻ ഡിസിപി ശിവപ്രകാശ് ദേവരാജ് പറഞ്ഞു

അതേസമയം ജുനൈദ് അഹമ്മദിനെതിരെ സിസിബി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്ത് ഒളിവിൽ കഴിയുന്ന ജുനൈദിനെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടാൻ സിസിബി ഉദ്യോഗസ്ഥർ തീരുമാനിച്ചു. ജുനൈദിന്റെ അറസ്റ്റിനായി ഇന്റർപോളിന് സമർപ്പിക്കാൻ സിസിബി റിപ്പോർട്ട് തയ്യാറാക്കിവരികയാണ്. രണ്ട് വർഷം മുമ്പ് ജയിൽ മോചിതനായ ജുനൈദ് ദുബായിലേക്ക് കടന്നതായാണ് സൂചന. ജുനൈദ് 2021ൽ ദുബായിലേക്ക് പോയിരുന്നുവെങ്കിലും അവിടെ നിന്ന് എവിടേക്കാണ് പോയതെന്ന് വ്യക്തമല്ലെന്നാണ് വിവരം. വിദേശത്ത് കഴിയുന്ന ജുനൈദിനെക്കുറിച്ചുള്ള വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിയുമായും കേന്ദ്ര ഏജൻസികളുമായും ഇതിനകം കൈമാറിയതായി കർണാടക പോലീസ് പറയുന്നു. ഇന്റർപോളിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ടെന്നും സിസിബി വൃത്തങ്ങൾ അറിയിച്ചു.

B4 Admin

Recent Posts

കളമശ്ശേരി കൂട്ടബലാത്സംഗം. ക്രൂര പീഡനത്തില്‍ ശരണ്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അതിജീവിതയുടെ നിര്‍ണായക മൊഴി. നാല് പ്രതികളെയും തിരിച്ചറിഞ്ഞു, തെളിവെടുപ്പ് ഇന്ന്

കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…

1 hour ago

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്. പൊതുസേവനത്തിന്റെ 25 വര്‍ഷങ്ങള്‍. മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ വസതിയിലെത്തി അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…

12 hours ago

നടുക്കുന്ന കൊലപാതകം. പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ സെയില്‍സ് മാനേജറെ പമ്പ് ഉടമയുടെ മകന്‍ കുത്തിക്കൊന്നു

ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…

13 hours ago

ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം. തുടര്‍ന്ന് മതം മാറാന്‍ മര്‍ദ്ദനവും ഭീഷണിയും, മുസ്ലീം യുവാവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതി

ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…

14 hours ago

തറക്കല്ലിടാതെ വോട്ട് ചോദിക്കില്ല. കേരളത്തിന് എയിംസ് വരുമെന്ന ഉറപ്പില്‍ സുരേഷ് ഗോപി. സ്ഥലമേറ്റെടുക്കലില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…

15 hours ago

ലോകശ്രദ്ധ നേടി മോദിയുടെ സമാധാന ദൗത്യം. ഇന്ത്യ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഏറ്റവും സമഗ്രമെന്ന് യുക്രെയ്ന്‍. നന്ദി അറിയിച്ച് റഷ്യ

മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…

16 hours ago