ബംഗളൂരു ഭീകരാക്രമണ ഗൂഡാലോചനക്കേസിലെ മുഖ്യപ്രതി ജുനൈദിന്റെ സഹായിയെന്ന് കരുതുന്ന മുഹമ്മദ് അർഷാദ് ഖാനെ ബെംഗളൂരു പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു.
2017-ൽ ജുനൈദിനൊപ്പം നൂർ അഹമ്മദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുഹമ്മദ് അർഷാദ് ഖാന് ഗൂഢാലോചനയിൽ പങ്കുണ്ടോയെന്നറിയാൻ ചോദ്യം ചെയ്തുവരികയാണ്.
ബെംഗളൂരു സ്വദേശികളായ സയ്യിദ് സുഹൈല്‍ ഖാന്‍(24), മുഹമ്മദ് ഒമര്‍(29), സാഹിദ് തബ്രാസ്(25), സയ്യിദ് മുദസ്സിര്‍ പാഷ(28), മുഹമ്മദ് ഫൈസല്‍(30) എന്നിവരെയാണ് കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്(സി.സി.ബി). പിടികൂടിയത്. ബെംഗളൂരു സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറുമായി ബന്ധമുള്ളവരാണ് അഞ്ചുപേരും. ഇവരില്‍നിന്ന് സ്‌ഫോടകവസ്തുക്കളും ഏഴ് നാടന്‍ത്തോക്കുകളും വോക്കിടോക്കികളും 12 മൊബൈല്‍ഫോണുകളും പിടിച്ചെടുത്തതായും ബെംഗളൂരു പോലീസ് കമ്മീഷണര്‍ ബി. ദയാനന്ദ അന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
“ഇപ്പോൾ അറസ്റ്റിലായ അർഷാദ് ഖാനെ പോലീസ് നേരത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ട്, 2017 ലെ കൊലപാതക കേസിൽ ജുനൈദിനൊപ്പം പ്രതിയായിരുന്നു. കേസിൽ പുറത്തിറങ്ങിയ ശേഷവും. ഇയാൾ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.ഇയാളുടെ പേരിൽ തട്ടിക്കൊണ്ടുപോകൽ, കൊലപാതകശ്രമം തുടങ്ങി 17 കേസുകളുണ്ട്.” – നോർത്ത് ഡിവിഷൻ ഡിസിപി ശിവപ്രകാശ് ദേവരാജ് പറഞ്ഞു
അതേസമയം ജുനൈദ് അഹമ്മദിനെതിരെ സിസിബി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്ത് ഒളിവിൽ കഴിയുന്ന ജുനൈദിനെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടാൻ സിസിബി ഉദ്യോഗസ്ഥർ തീരുമാനിച്ചു. ജുനൈദിന്റെ അറസ്റ്റിനായി ഇന്റർപോളിന് സമർപ്പിക്കാൻ സിസിബി റിപ്പോർട്ട് തയ്യാറാക്കിവരികയാണ്. രണ്ട് വർഷം മുമ്പ് ജയിൽ മോചിതനായ ജുനൈദ് ദുബായിലേക്ക് കടന്നതായാണ് സൂചന. ജുനൈദ് 2021ൽ ദുബായിലേക്ക് പോയിരുന്നുവെങ്കിലും അവിടെ നിന്ന് എവിടേക്കാണ് പോയതെന്ന് വ്യക്തമല്ലെന്നാണ് വിവരം. വിദേശത്ത് കഴിയുന്ന ജുനൈദിനെക്കുറിച്ചുള്ള വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിയുമായും കേന്ദ്ര ഏജൻസികളുമായും ഇതിനകം കൈമാറിയതായി കർണാടക പോലീസ് പറയുന്നു. ഇന്റർപോളിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ടെന്നും സിസിബി വൃത്തങ്ങൾ അറിയിച്ചു.

