Friday, January 2, 2026

ഇന്നെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ജയിക്കുമോ?; ബ്ലാസ്‌റ്റേഴ്‌സ് – ബംഗളൂരു പോരാട്ടം ഇന്ന്

ഫട്ടോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്‌സിയും നേര്‍ക്കുനേര്‍. സീസണില്‍ പ്രതീക്ഷപോലെ ഉയരാന്‍ കഴിയാത ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ ജയത്തോടെ പോയിന്റ് നില മെച്ചപ്പെടുത്താനുറച്ചാവും ബംഗളൂരുവിന്റെ വരവ്. നാല് മത്സരം കളിച്ച ബ്ലാസ്‌റ്റേഴ്‌സ് ഒരു മത്സരം പോലും ജയിച്ചില്ല. രണ്ട് തോല്‍വിയും രണ്ട് സമനിലയുമായി നിലവില്‍ ഒമ്പതാം സ്ഥാനത്താണ് കേരള ടീം ഉള്ളത്. അതേ സമയം തോല്‍വി അറിയാതെയാണ് ബംഗളൂരുവിന്റെ വരവ്.

നാല് മത്സരത്തില്‍ നിന്ന് 1 ജയവും മൂന്ന് സമനിലയുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണവര്‍. കപ്പടിക്കാൻ ഇക്കുറിയെത്തിയ കൊമ്പൻമാർ ഇത് വരെ കളിച്ച നാലിൽ രണ്ടെണ്ണം തോൽക്കുകയും രണ്ടെണ്ണം സമനിലയാവുകയും ചെയ്തു. അവസാന കളിയിൽ ദയനീയമായാണ് തോറ്റത്. പ്രധാന താരങ്ങളുടെ പരിക്കും ടീമിന് വെല്ലുവിളിയാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ഫട്ടോര്‍ഡ സ്‌റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ്, ഹോട്ട്‌സ്റ്റാര്‍, ഏഷ്യനെറ്റ് പ്ലസ് മത്സരം തത്സമയം കാണാം.

Related Articles

Latest Articles