danish-who-attacked-midhun-under-custody
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്രിസ്തുമതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന് ഭാര്യാ സഹോദരന്റെ ക്രൂരമർദ്ദനം (Man Brutally Attacked). ചിറയിൻകീഴ് സ്വദേശി മിഥുനാണ് മർദ്ദനമേറ്റത്. മിഥുനെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മർദ്ദനത്തിൽ മിഥുന്റെ തലയ്‌ക്കും, നട്ടെല്ലിനും കാലുകൾക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ചിറയിൻകീഴ് പോലീസ് കേസെടുത്തു.
പെൺകുട്ടിയുടെ സഹോദരനാണ് മിഥുനെ ക്രൂരമായി മർദിച്ചത്. മിഥുനും ദീപ്തിയും ചിറയിൻകീഴ് സ്വദേശികളാണ്. 29ാം തീയതി വീട്ടുകാരുടെ സമ്മതമില്ലാതായിരുന്നു ഇവരുടെ വിവാഹം. ദീപ്തിയുടെ വീട്ടിൽ വിവാഹത്തോട് എതിർപ്പുണ്ടായിരുന്നു. കുടുംബവുമായുള്ള പ്രശ്‌നങ്ങൾ സംസാരിക്കാമെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മിഥുനെ ദീപ്തിയുടെ സഹോദരൻ ഡാനിഷ് വിളിച്ചുകൊണ്ട് പോകുന്നത്. തുടർന്ന് മിഥുനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഡാനിഷ് നിലവിൽ ഒളിവിലാണ്. തമിഴ്‌നാട്ടിലേക്ക് മുങ്ങിയതായാണ് പോലീസ് നൽകുന്ന സൂചന. ദീപ്തി ക്രൈസ്തവ ലാറ്റിൻ കത്തോലിക്ക് വിഭാഗമാണ്. മിഥുൻ ഹൈന്ദവ വിഭാഗത്തിൽപ്പെട്ടയാളാണ്.
മിഥുൻ മതം മാറി ക്രിസ്തുമതം സ്വീകരിക്കണമെന്നായിരുന്നു ദീപ്തിയുടെ സഹോദരന്റേയും ബന്ധുക്കളുടേയും ആവശ്യം. പിന്നാലെയാണ് ഡാനിഷും സുഹൃത്തുക്കളും ചേർന്ന് മിഥുനെ റോഡിൽവെച്ച് മർദ്ദിക്കുന്നത്. ദീപ്തിയുടെ സഹോദരനൊപ്പം മറ്റ് മൂന്ന് പേർ കൂടി ഉണ്ടായിരുന്നു. ആദ്യം കൈകൊണ്ടും, പിന്നീട് വടി ഉപയോഗിച്ചും ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…
ന്യൂഡല്‍ഹി : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റ് രണ്ട് വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നതായി…
ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…
കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…